ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കെ​സി​ബി​സി
Thursday, September 23, 2021 11:02 PM IST
കൊല്ലം: കേ​ര​ള​ത്തി​ൽ അ​തി​ഭ​യാ​ന​ക​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വി​ക​ല​മാ​യ ന​യ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തെ മ​ദ്യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ക​യും ല​ഹ​രി മാ​ഫി​യ​യു​ടെ സം​ഘ​ടി​ത​വും ആ​സൂ​ത്രി​വു​മാ​യ നീ​ക്ക​ങ്ങ​ളെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തു​മാ​ണ് ഈ ​വി​പ​ത്ത് ഇ​ത്ര​യും രൂ​ക്ഷ​മാ​കാ​ൻ ഇ​ട​യാ​യ​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
ക​ഞ്ചാ​വും മ​റ്റ് മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്ത് സാ​മൂ​ഹി​ക അ​ന്ത​രീ​ഷം ത​ക​ർ​ക്കു​ക​യും യു​വ​ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട ിരി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​ണ് മ​യ​ക്ക്മ​രു​ന്ന് വ്യാ​പ​ക​മാ​കാ​ൻ ഇ​ട​യാ​യെ​ന്ന ക​ട​പ​വാ​ദ​മു​ന്ന​യി​ച്ച് ഇ​തി​നെ നി​സാ​ര​വ​ൽ​ക്ക​രി​ച്ച​താ​ണ് ല​ഹ​രി ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി സ​മീ​പ​കാ​ല​ത്ത് വ​ർ​ധിക്കാ​ൻ കാ​ര​ണ​മെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
മ​ദ്യ​ത്തി​ന്‍റെ അ​തി​രു​വി​ട്ട ല​ഭ്യ​ത ത​ട​യു​ന്ന​തി​നും മ​യ​ക്ക്മ​രു​ന്ന് മാ​ഫി​യാ​യെ അ​മ​ർ​ച്ച​ചെ​യ്യു​ന്ന​തി​നു​ള​ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ല​ഹ​രി വി​പ​ത്തി​ന്‍റെ ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ ത​മ​സ്ക്ക​രി​ക്കാ​നും ല​ഘൂ​ക​രി​ക്കാ​നു​മു​ള​ള സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ബ​ഹു​ജ​ന മ​ന​സാ​ക്ഷി ഉ​ണ​ർ​ത്തു​ന്ന​തി​നാ​യി ഗാ​ന്ധി​ജ​യ​ന്തി​ദി​നം ല​ഹ​രി വി​മോ​ച​ന പ്ര​ർ​ഥനാ ദി​ന​മാ​യി ആ​ച​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടി.ജെ ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. സ​മി​തി രൂ​പ​താ പ്ര​സ​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ.​ജെ ഡി​ക്രൂ​സ്, എം.​എ​ഫ് ബ​ർ​ഗ്ലീ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, ഇ ​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, എ​സ് സ്റ്റീ​ഫ​ൻ, മേ​ഴ്സി യേ​ശു​ദാ​സ്, ബി ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.