നി​യ​മ​സ​ഭാ ആ​ക്ര​മ​ണം സു​പ്രിം കോ​ട​തി വി​ധി ഗു​ണ്ടാ​രാ​ജി​നേ​റ്റ ക​ന​ത്ത പ്ര​ഹ​രം: ആ​ർഎം​പി- ഐ
Saturday, July 31, 2021 11:26 PM IST
കൊ​ല്ലം: ഉ​ന്ന​ത​ജ​നാ​ധി​പ​ത്യ വേ​ദി​യാ​യ നി​യ​മ​സ​ഭ​യി​ൽ​സി.പി.​എം സാ​മാ​ജി​ക​ർ ന​ട​ത്തി​യ അ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സു​പ്രിം കോ​ട​തി വി​ധി നി​യ​മ​സ​ഭ​യെ ഗു​ണ്ടാ​യി​സ​ത്തി​ന്റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണെ​ന്നും മ​ന്ത്രി
ശി​വ​ൻ​കു​ട്ടി പ​ദ​വി രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​ർ.​എം പി.​ഐ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ന്‍റെ മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് തീ​രാ​ക​ള ങ്ക​മാ​യി​രു​ന്നു'​ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി​യെ ബ​ജ​റ്റ​വ​ത​ര​ണം ത​ട​ഞ്ഞു
സ​ഭ​ക്കു​ള്ളി​ൽ അ​ര​ങ്ങേ​റി​യ അ​ക്ര​മം'​ഭ​ര​ണ​ഘ​ട​ന പ​ദ​വി വ​ഹി​ക്കു​ന്ന സ്പീ​ക്ക​റു​ടെ ക​സേ​ര ത​ക​ർ​ത്തെ​റി​യു​ക​യും നി​യ​മ​സ​ഭ വ​സ്തു​വ​ക​ക​ൾക്ക് ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്ത അ​ക്ര​മം ലോ​ക​ത്തി​നു മു​ന്നി​ൽ കേ​ര​ള​ത്തെ നാ​ണം കെ​ടു​ത്തി​യ​താ​യി​രു​ന്നു.​ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും​ഭ​ര​ണ​പ​ക്ഷ​ത്തെ തി​രു​ത്താ​നും ബാ​ധ്യ​ത​പ്പെ​ട്ട പ്ര​തി​പ​ക്ഷം തി​ക​ഞ്ഞ ഗു​ണ്ടാ​പ്ര​വ​ർ​ത്ത​ന രീ​തി​യാ​ണ് സ്വീ​ക​രി​ച്ച​ത്.
സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ​പ​ണം ചി​ല​വ​ഴി​ച്ച് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ൾ​പ്പെ​ടെ​നേ​താ​ക്ക​ളെ വി​ചാ​ര​ണ​യി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ പൊ​തു ഖ​ജ​നാ​വി​ലെ ല​ക്ഷ​ങ്ങ​ൾ ചി​ല​വി​ട്ടാ​ണ് സു​പ്രിം കോ​ട​തി വ​രെ കേ​സ്സ് ന​ട​ത്തി​യ​ത്. സി.​പി.​എം ഫാ​സി​സ​ത്തി​ന്‍റെ ഭീ​ക​ര​ത​യാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ ക​ണ്ട​ത്. ലാ​വ്ലി​ൻ അ​ഴി​മ​തി കേ ​സ്സി​ൽ വി​ചാ​ര​ണ ത​ട​യാ​ൻ മു​ഖ്യ​മ​ന്ത്രി ബി.​ജെ.​പി.​യു​മാ​യി ഉ​ണ്ടാക്കി​യ അ​ന്ത​ർ​ധാ​ര എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. അ​ക്ര​മ രാ​ഷ്ടീ​യ​വും​അ​ഴി​മ​തി​യും ഈ ​സ​ർ​ക്കാരിന്‍റെ മു​ഖ​മു​ദ്ര​യാ​ണ്.
രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​ർ. 'രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യ സ​ഹ​ക​ര​ണ മേ​ഖ​ല പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി​കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.​ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണം മാ​ത്രം.
2019 ൽ ​വ​കു​പ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് 121 സ​ഹ​ക​ര ബാ​ങ്കു​ക​ൾ​ക്കെ​തി​രെ കേ​സ്സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ്.​ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​നം. ക​ള്ള​പ്പ​ണം നി​ക്ഷേ​പി​ക്ക​ൽ, വാ​യ്പാ ത​ട്ടി​പ്പ് തു​ട​ങ്ങി​യ നി​ര​വ​ധി​കൊ​ള്ള​ക​ളാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ കാ​ർ​മി ക​ത്വ​ത്തി​ൽ ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​ത്. ജ​ന വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്റെ മ​ര​ണ​മ​ണി​യാ​ണ് ഇ​വി​ടെ മു​ഴ​ങ്ങു​ന്ന​തെ​ന്നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ​റ​ഞ്ഞു.
നേ​താ​ക്ക​ളാ​യ നെ​യ്യാ​റ്റി​ൻ​ക​ര ജി.​ബാ​ല​കൃ​ഷ്ണ​പി​ള്ള (സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം) ചെ​മ്പ​ക​ശ്ശേ​രി ച​ന്ദ്ര​ബാ​ബു ( ജി​ല്ലാ ചെ​യ​ർ​മാ​ൻ), ക​രി​ക്കോ​ട് ദി​ലീ​പ് കു​മാ​ർ (ജി​ല്ലാ സെ​ക്ര​ട്ട​റി) എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.