ഇ​ന്ധ​ന​വി​ല ജിഎ​സ്‌ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്തത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: കേ​ര​ള കോ​ൺ​ഗ്ര​സ്
Wednesday, June 23, 2021 11:20 PM IST
പു​ന​ലൂ​ർ: പെ​ട്രോ​ളി​ന്‍റേ​യും ഡീ​സ​ലി​ന്‍റേയും നി​കു​തി ജി ​എ​സ് ടി ​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​വാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് കേ​ര​ള ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള .
ഇ​ന്ധ​ന വി​ല വ​ർ​ധന​വി​നെ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണയു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പു​ന​ലൂ​ർ ഹൈ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ നി​ർ​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു അ​ധ്യക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ര​ൺ ശ​ശി ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ബ്ര​ഹാം മാ​ത്യു, സ്റ്റാ​ർ​സി ര​ത്നാ​ക​ര​ൻ വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗീ​താ സു​കു​നാ​ഥ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.
കെ.​വി എ​ബ്ര​ഹാം, എ​സ്. വ​ർ​ഗീ​സ്, ദി​ലീ​പ്, അ​നി​ൽ മ​ണി​യാ​ർ, സാം​കു​ട്ടി, മു​ഹ​മ്മ​ദ് കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.