പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു;​ ആ​ശ​ങ്ക​യോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല
Thursday, May 6, 2021 11:25 PM IST
പ​ത്ത​നാ​പു​രം: ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു;​ ആ​ശ​ങ്ക​യോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല.​
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ പ​ത്ത​നാ​പു​ര​ത്ത് ഡെ​ങ്കി​പ്പ​നി​യും റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു.​ ഇ​ന്ന​ലെ​യാ​ണ് പ​ത്ത​നാ​പു​ര​ത്ത് മു​പ്പ​ത്തി​നാ​ലു​കാ​ര​ന് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.​
ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും,പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.​
പ​ത്ത​നാ​പു​രം പ​ട്ട​ണ​ത്തി​ലും,വാ​ർ​ഡ് ത​ല​ത്തി​ലും ര​ണ്ടാ​ഴ്ച്ച മു​ൻ​പ് ത​ന്നെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​വും, ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യി​രു​ന്നു.​നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ട്.​ഇ​തി​നി​ടെ പ​ക​ർ​ച്ചാ വ്യാ​ധി​ക​ൾ പ​ക​ർ​ന്നാ​ൽ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ.