ക​ല്ലു​വാ​തു​ക്ക​ൽ പാ​റടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്ന്
Wednesday, January 20, 2021 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പാ​റ ടൂ​റി​സം പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​മെ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​സു​ദീ​പ അ​റി​യി​ച്ചു.
​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തന്‍റെ ടൂ​റി​സം പ​ദ്ധ​തി​യ്ക്ക് വേ​ണ്ടി പാ​ട്ട​ത്തി​ന് ന​ൽ​കി​യ പ​ത്തേ​ക്ക​ർ സ്ഥ​ലം കരാർ റ​ദ്ദാ​ക്കി സ​ർ​ക്കാ​ർ തി​രി​ച്ചെ​ടു​ക്കാ​ൻ സർക്കാർ ന​ട​പ​ടി തു​ട​ങ്ങി​യ​ത് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
ഭൂ​മി അ​നു​വ​ദി​ച്ച് പ​ന്ത്ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചെ​ടു​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​ത്.
കോ​ടി ക്ക​ണ​ക്കി​ന് രു​പ വി​ല​മ​തി​ക്കു​ന്ന ദേ​ശീ​യ പാ​ത​യോ​ര​ത്തു​ള്ള പാ​റ പു​റ​മ്പോ​ക്കി​ൽ, വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​പ് വേ ,​ജ​ല കേ​ളി കേ​ന്ദ്രം, ഫു​ഡ് കോ​ർ​ട്ട്, ഉ​ദ്യാ​നം, വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം, മി​നി ഓ​ഡി​റ്റോ​റി​യം എ​ന്നി​വ സ​ജ്ജ​മാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.​പാ​ട്ട​ത്തു​ക​യാ​യ 1000 രു​പ വീ​തം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വ​ർ​ഷം തോ​റും സ​ർ​ക്കാ​രി​ന് അ​ട​യ്ക്കു​ന്നു​ണ്ട്.
പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി 10 കോ​ടി രൂപ​യു​ടെ അ​ട​ങ്ക​ൽ തു​ക​യാ​ണ് അ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.​വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ തു​ക ഉ​ൾ​ക്കൊ​ള്ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ക്ഷേ പ​ന്ത്ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​വ​ർ​ത്ത​ന​വും തു​ട​ങ്ങി​യി​രു​ന്നി​ല്ല
ഇ​പ്പോ​ൾ ചു​മ​ത​ല​യേ​റ്റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​തേ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി പ​ഠി​ക്കു​ക​യും പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടു​ത്ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ദീ​പ അ​റി​യി​ച്ചു.