ജി​ല്ല​യി​ൽ 479 പേ​ർ​ക്ക് കോവിഡ്
Sunday, January 17, 2021 11:27 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 515 പേ​ർ കോ​വി​ഡ് 19 രോ​ഗ​മു​ക്ത​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 93,932 ആ​യി. അ​തേ​സ​മ​യം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളു​ൾ​പ്പ​ടെ 479 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
ഇ​തി​ൽ 457 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 14 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് വൈ​റ​സ്ബാ​ധ. കൂ​ടാ​തെ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റ് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.ഇ​തു​വ​രെ 510 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്.