തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന തീ​യ​തി​ക​ളി​ല്‍ മാ​റ്റം
Monday, November 30, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​സ​ര്‍​വ് പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​രു​ടെ​യും പ​രി​ശീ​ല​ന തീ​യ​തി​ക​ളി​ല്‍ ക്ര​മീ​ക​ര​ണം വ​രു​ത്തി​യ​താ​യി ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ ​ഡ്രോ​പ് സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ല്‍ പ​രി​ശീ​ല​ന തീ​യ​തി​യി​ല്‍ മാ​റ്റ​മു​ണ്ടെ​ങ്കി​ല്‍ അ​റി​യാം.
പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​മു​ള്ള പ​രി​ശീ​ല​നം ഡി​സം​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒ​രു മ​ണി വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ അ​ഞ്ച് വ​രെ​യു​മാ​ണ് പ​രി​ശീ​ല​നം. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കു​മ്പ​ള ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബോ​വി​ക്കാ​നം ബി​എ​ആ​ര്‍​എ​ച്ച്എ​സ്എ​സ്, പ​ര​പ്പ ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.
തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ന​വം​ബ​ര്‍ 30 ന് ​രാ​വി​ലെ 10 മു​ത​ല്‍ ഒ​രു മ​ണി വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ​യും ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍, പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ്, ഇ​വി​എം സെ​റ്റിം​ഗ് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​ന​മെ​ന്ന് ട്രെ​യി​നിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.