ക​ള്ള​ന് സദ്ബുദ്ധി: മോ​ഷ്ടി​ച്ച സ്വ​ർ​ണ​മാ​ല വീ​ട്ടി​ൽ തി​രി​ച്ചു​വ​ച്ചു
Wednesday, November 25, 2020 10:06 PM IST
മാ​ഹി: ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്‌​ച മോ​ഷ​ണം പോ​യ ന്യൂ​മാ​ഹി​യി​ലെ വീ​ട്ട​മ്മ​യു​ടെ നാ​ല​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല തി​രി​ച്ചു​കി​ട്ടി. മോ​ഷ്ടി​ച്ച​യാ​ൾ ത​ന്നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​തേ വീ​ട്ടി​ലെ വ​രാ​ന്ത​യി​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ന്യൂ ​മാ​ഹി എ​സ്.​ഐ. മ​ഹേ​ഷ് കെ.​നാ​യ​ർ പ​റ​ഞ്ഞു.

സ്വ​ർ​ണ​മാ​ല​യോ​ടൊ​പ്പം മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ത് തി​രി​ച്ചു കി​ട്ടി​യി​ല്ല . ന്യൂ ​മാ​ഹി എ​ട​ന്നു​ർ ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ന് സ​മീ​പ​ത്തെ ആ​ത്മേ​യ​ത്തി​ൽ ഷി​ബി​ന​യു​ടെ താ​ലി​മാ​ല​യാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് ഇ​വ​ർ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തെ വാ​തി​ൽ ലോ​ക്ക് ചെ​യ്യാ​തെ ചാ​രി​വ​ച്ച് പ്ര​ഭാ​ത​സ​വാ​രി​ക്ക് പോ​യ സ​മ​യ​ത്താ​ണ് മാ​ല ക​വ​ർ​ന്ന​ത്.​തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ന്യൂ ​മാ​ഹി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​നു​സ​രി​ച്ച് എ​സ്.​ഐ, മ​ഹേ​ഷ് കെ.​നാ​യ​ർ, എ​സ്.​എ​ച്ച്.​ഒ അ​രു​ൺ ദാ​സ് എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും എ​ത്തി​യി​രു​ന്നു.