മാ​ല​ക്ക​ല്ല്-​ചു​ള്ളി​യോ​ടി റോ​ഡ് ത​ക​ർന്നു
Sunday, September 27, 2020 1:00 AM IST
രാ​ജ​പു​രം: ക്ര​ഷ​റി​ല്‍ നി​ന്നു​ള്ള ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​യാ​ത്ര കാ​ര​ണം മാ​ല​ക്ക​ല്ല് - ചു​ള്ളി​യോ​ടി റോ​ഡ് ത​ക​ര്‍​ന്ന​താ​യി പ​രാ​തി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​രു വ​ശ​ത്ത് നേ​ര​ത്തേ ക്വാ​റി​യു​ടെ ഭാ​ഗ​മാ​യി പാ​റ പൊ​ട്ടി​ച്ചു​ണ്ടാ​യ വ​ലി​യ കു​ഴി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ശോ​ച്യാ​സ്ഥ കാ​ര​ണം ആ​ടി​യു​ല​ഞ്ഞു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​ഴ​ക്കാ​ല​ത്ത് നാ​ലാ​ള്‍ പൊ​ക്ക​ത്തി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന ഈ ​കു​ഴി​യി​ലേ​ക്ക് മ​റി​യാ​നു​ള്ള അ​പ​ക​ട​സാ​ധ്യ​ത​യുമുണ്ട്. ത​ക​ര്‍​ന്ന റോ​ഡ് ഒ​രു​ത​വ​ണ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ന​ന്നാ​ക്കി​യ​താ​യി​രു​ന്നു. എ​ങ്കി​ലും നാ​ളു​ക​ള്‍​ക്കു​ള്ളി​ല്‍ വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ റോ​ഡ് ന​ന്നാ​ക്കാ​മെ​ന്ന് ക്വാ​റി ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും എ​ത്ര​യും വേ​ഗം അ​ത് ന​ട​ന്നി​ല്ലെ​ങ്കി​ല്‍ ദു​രി​ത​യാ​ത്ര​യും അ​പ​ക​ട​സാ​ധ്യ​ത​യും നാ​ള്‍​ക്കു​നാ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.