ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തി
Wednesday, July 1, 2020 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ധ​ന​സ​ഹാ​യ കാ​ലാ​വ​ധി ഒ​രു മാ​സം കൂ​ടി നീ​ട്ടു​ക, ധ​ന​സ​ഹാ​യം 5,000 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കു​ക, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​റു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, ക്ഷേ​മ​നി​ധി കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ദേ​ശീ​യ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍(​ഡി​കെ​ടി​എ​ഫ്) സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി.​എ. അ​ഷ്റ​ഫ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​വി. ജെ​യിം​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഖാ​ലി​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​ര്‍​ഷ​ദ് വൊ​ര്‍​ക്കാ​ടി​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.