ലോക്കില്ലാതെ കോഴിയങ്കം
Tuesday, May 19, 2020 12:34 AM IST
ബ​ദി​യ​ടു​ക്ക: ക​ന്യ​പ്പാ​ടി​ക്ക് സ​മീ​പം കും​ടി​ക്കാ​ന​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കോ​ഴി​യ​ങ്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ട്ട് പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ട്ട് അ​ങ്ക​ക്കോ​ഴി​ക​ളെ​യും 1,560 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. കും​ടി​ക്കാ​ന സ്വ​ദേ​ശി​ക​ളാ​യ ഭാ​സ്‌​ക​ര​ന്‍(30), സു​ന്ദ​ര(24), ഗ​ണേ​ശ(34), പ്ര​ശാ​ന്ത് (34), പ്ര​വീ​ണ(34), രാ​ധാ​കൃ​ഷ്ണ(52), അ​രു​ണ്‍(28), നാ​രാ​യ​ണ(33) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.
ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച​തി​നും ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.