മ​ന്ത്രി ഇ​ട​പെ​ട്ടു, വൃ​ക്ക​രോ​ഗി​ക്കു ഷാ​ര്‍​ജ​യി​ല്‍ മ​രു​ന്നെ​ത്തി
Thursday, April 9, 2020 11:07 PM IST
പാ​നൂ​ര്‍: ആ​രോ​ഗ്യമ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ഷാ​ര്‍​ജ​യി​ലു​ള്ള വൃ​ക്ക​രോ​ഗി​ക്കു മ​രു​ന്ന് ല​ഭ്യ​മാ​ക്കി. പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ മീ​ത്ത​ലെ പൂ​ക്കോം മു​ട്ടി​ച്ചേ​രി കെ.​പി. പ്ര​കാ​ശ​നാ​ണു ത​ല​ശേ​രി ബൈ​റൂ​ഹ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭാ​ര്യ സ​ജി​ല​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ച​ത്.
2007ല്‍ ​വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്ത പ്ര​കാ​ശ​ന്‍ ഷാ​ര്‍​ജ​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലിചെ​യ്തു​വ​രി​ക​യാ​ണ്. സാ​ധാ​ര​ണ​യാ​യി പോ​കു​ന്ന​വ​രു​ടെ പ​ക്ക​ല്‍ മ​രു​ന്ന് കൊ​ടു​ത്തുവി​ടാ​റാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍ വി​മാ​ന സ​ര്‍​വീ​സ് കൂ​ടി നി​ല​ച്ച​തോ​ടെ ആ ​വ​ഴി​യും അ​ട​ഞ്ഞു. മ​രു​ന്ന് കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ല്‍ പാ​നൂ​രി​ലു​ള്ള മ​ന്ത്രി​യു​ടെ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ഓ​ഫീ​സു​മാ​യി സ​ജി​ല ബ​ന്ധ​പ്പെ​ടു​ക​യും ഒ​ന്ന​ര മാ​സം ഉ​പ​യോ​ഗി​ക്കാ​നു​ള്ള 30,000 രൂ​പ​യോ​ളം വി​ല​യു​ള്ള മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.