കോ​വി​ഡ്: 100 കടന്ന് കാ​സ​ർ​ഗോ​ഡ്
Tuesday, March 31, 2020 12:09 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​ട​ന്നു.
ഇ​ന്ന​ലെ 17 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 107 ആ​യി.​നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത് 7,447 പേ​രാ​ണ്. ഇ​തി​ല്‍ 134 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും 7,313 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​നി 428 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 30 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ല​ഭി​ച്ച 375 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
പു​തു​താ​യി ഒ​ന്‍​പ​ത് പേ​രെ കൂ​ടി ഐ​സോ​ലോ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​മേ​ഹ​രോ​ഗി​ക​ള്‍, ഹൈ​പ്പ​ര്‍ ടെ​ൻ​ഷ​ന്‍ രോ​ഗി​ക​ള്‍, ഹൃ​ദ്രോ​ഗം ഉ​ള്ള​വ​ര്‍, ആ​സ്ത്‌​മ, മ​റ്റു ഗു​രു​ത​ര അ​സു​ഖം ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​ത​യ്ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണം. അ​വ​ര്‍​ക്കാ​വ​ശ്യ​മു​ള്ള മ​രു​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ മു​ഖേ​ന വാ​ങ്ങ​ണം.
ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ ചെ​ങ്ക​ള സ്വ​ദേ​ശി​ക​ളും നാ​ലു​പേ​ർ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളും മൂ​ന്നു​പേ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ർ മ​ധൂ​ർ സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ർ മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളു​മാ​ണ്. ഇ​തി​ൽ എ​ട്ടു​പേ​ർ പു​രു​ഷ​ന്മാ​രും ഒ​മ്പ​തു സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്.
ഇ​തി​ൽ11 പേ​ർ​ക്കും രോ​ഗ​ബാ​ധി​ത​രു​മാ​യു​ള്ള പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ബാ​ക്കി​യു​ള്ള ആ​റു പേ​ർ ദു​ബാ​യി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ്.