കാ​സ​ർ​ഗോ​ഡ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ആ​രം​ഭി​ക്ക​ണമെന്ന്
Tuesday, March 31, 2020 12:09 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഉ​ണ്ടാ​യ ചി​കി​ത്സാ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​ഒ​എ) ആ​വ​ശ്യ​പ്പെ​ട്ടു.
പു​തു​താ​യി തു​ട​ങ്ങാ​ൻ പോ​കു​ന്ന കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ത്ത​രം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ മം​ഗ​ലാ​പു​ര​ത്തേ​ക്കു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചി​ടു​ക​യും അ​ത്യാ​സ​ന്നനി​ല​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി പോ​യ ആം​ബു​ല​ൻ​സു​ക​ളെ ത​ട​യു​ക​യും മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തു.
ഈ ​രീ​തി​യി​ൽ മ​ട​ക്കി അ​യ​ച്ച ര​ണ്ട് രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​ത് വ​ള​രെ വേ​ദ​നാ​ജ​ക​മാ​ണ്.