പു​തു​താ​യി അ​ഞ്ച് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റു​ക​ള്‍ കൂ​ടി സ​ജ്ജ​മാ​യി
Monday, March 23, 2020 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഫോ​ണി​ലേ​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ഫോ​ണ്‍ കോ​ളു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ഇ​തി​നാ​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണ്. ആ​യ​തി​നാ​ല്‍ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ലെ 9946000493, 9946000293 എ​ന്നീ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍​ക്കു പു​റ​മേ കൊ​റോ​ണ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കാ​നും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നും പു​തി​യ​താ​യി അ​ഞ്ച് ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റു​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ധം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ള്‍​ക്കും ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​വ​ര്‍ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ല്‍ സ​മീ​പി​ക്കാ​തെ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ല്‍ വി​ളി​ച്ചു ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0467 2209901, 04672209902, 04672 209903,04672209904, 04672209906 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.
ഇ​വി​ടെ നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ മാ​ത്രം ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഫോ​ണി​ല്‍ വി​ളി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു അ​ഭ്യ​ര്‍​ഥിച്ചു.