അ​ട​യ്ക്കാ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ബ്‌​സി​ഡി
Friday, February 28, 2020 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​തി​സ​ന്ധി​യി​ലാ​യ ജി​ല്ല​യി​ലെ അ​ട​യ്ക്കാ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ "അ​ര​ക്ക​ന​ട്ട് പാ​ക്കേ​ജു'​മാ​യി കൃ​ഷി​വ​കു​പ്പ്. മ​ഞ്ഞ​ളി​പ്പ് രോ​ഗം ബാ​ധി​ച്ച ക​വു​ങ്ങ് വെ​ട്ടി​മാ​റ്റു​ന്ന​തി​നും പു​തി​യ തൈ​ക​ള്‍ ന​ടു​ന്ന​തി​നു​മാ​യി സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ല്‍​കു​ന്നു.
രോ​ഗം ബാ​ധി​ച്ച് ഉ​ത്പാ​ദ​നം കു​റ​ഞ്ഞ ക​വു​ങ്ങ് വെ​ട്ടി​മാ​റ്റാ​ന്‍ ഒ​രു ക​വു​ങ്ങി​ന് 200 രൂ​പ നി​ര​ക്കി​ല്‍ ഹെ​ക്ട​റി​ന് 2000 രൂ​പ വ​രെ ന​ല്‍​കും.
പു​തി​യ തൈ​ക​ള്‍ ന​ടു​ന്ന​തി​ന് ഒ​രു തൈ​യ്ക്ക് അ​ഞ്ചു രൂ​പ നി​ര​ക്കി​ല്‍ 1000 തൈ​ക​ള്‍​ക്ക് സ​ബ്സി​ഡി ല​ഭ്യ​മാ​ക്കും. അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷം മു​ത​ല്‍ വ​ള​ത്തി​നും ഇ​ട​വി​ള​കൃ​ഷി​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.
2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.
പ​ര​പ്പ ബ്ലോ​ക്കി​ല്‍ പ​ന​ത്ത​ടി, ക​ള്ളാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍, ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​പേ​ക്ഷ​ക​ര്‍ നാ​ളെ​യ്ക്ക​കം അ​താ​ത് കൃ​ഷി​ഭ​വ​നു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട​ണം.