റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ന്ന മ​രക്കു​റ്റി​യിലി​ടി​ച്ചു കാ​ർ ത​ക​ർ​ന്നു
Monday, February 24, 2020 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​വി​ക്ക​ര-​മീ​നാ​പ്പി​സ് ക​ട​പ്പു​റം റോ​ഡി​ൽ യ​ത്തീം​ഖാ​ന​യ്ക്കു മു​ൻ​വ​ശ​ത്തു പൊ​ട്ടി​വീ​ണു റോ​ഡി​ലേ​ക്കു ത​ള്ളി​നി​ന്ന മ​ര​ക്കു​റ്റി​യി​ൽ​ത​ട്ടി കാ​ർ തകർന്നു.
ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടു കൂ​ടി ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നെ കൂ​ട്ടി​വ​രു​ന്ന​തി​നു കാ​ഞ്ഞ​ങ്ങാ​ടു ഭാ​ഗ​ത്തു നി​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ്‌ ലൈ​റ്റി​ന്‍റെ പ്ര​കാ​ശം ക​ണ്ണി​ൽ ത​ട്ടി​യ​തി​നാ​ൽ റോ​ഡി​ലേ​ക്കു ത​ള്ളി​നി​ന്ന മ​ര​ക്കു​റ്റി​യി​ൽ കാ​ർ ചെ​ന്നി​ടി​ച്ചു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ഇ​ട​തു​വ​ശം പൂ​ർ​ണ​മാ​യി ത​ക​രു​ക​യും ട​യ​ർ പൊ​ട്ടു​ക​യും ചെ​യ്തു.
കൂ​ടാ​തെ എ​തി​രേ​വ​ന്ന വാ​ഹ​ന​മി​ടി​ച്ചു കാ​റി​ന്‍റെ വ​ല​തു​വ​ശ​ത്തെ ഡോ​ർ ത​ക​രു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 50,000 ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.
ചെ​റി​യ ക്രെ​യി​ൻ എ​ത്തി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ റോ​ഡി​ൽ നി​ന്ന് മാ​റ്റി​യ​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​വ​ലി​യ മ​ര​ക്കു​റ്റി​റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ക​യാ​ണ്.
നി​ര​വ​ധി​ത​വ​ണ ചെ​റി​യ വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​തി​ൽ ത​ട്ടി​വീ​ണി​രു​ന്നു.