ഹ​രി​ത​സ​മൃ​ദ്ധി വാ​ർ​ഡ് ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം ന​ട​ന്നു
Sunday, August 25, 2019 1:19 AM IST
പ​ട​ന്ന: കൃ​ഷി-​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത​സ​മൃ​ദ്ധി വാ​ർ​ഡ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം പ​ട​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് ത​ടി​യ​ൻ​കൊ​വ്വ​ലി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
വ​യ​ലി​ൽ മു​തി​ര​വി​ത്ത് വി​ത​ച്ചു​കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഒ​രു വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത് ഹ​രി​ത​സ​മൃ​ദ്ധി വാ​ർ​ഡ് ആ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
പ​ട​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. സു​ബൈ​ദ, നീ​ലേ​ശ്വ​രം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യറ​ക്ട​ർ ആ​ർ. വീ​ണാ​റാ​ണി, കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ. ​പി. രാ​ജ്‌​മോ​ഹ​ൻ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ ഡി.​ഡി. ഉ​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പ​ട​ന്ന കൃ​ഷി ഓ​ഫീ​സ​ർ ടി. ​അം​ബു​ജാ​ക്ഷ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.