സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
Saturday, August 13, 2022 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​ഐ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ വി​പ്ല​വ​ഭൂ​മി​ക​ക​ളി​ല്‍ നി​ന്നും പ​ഴ​യ​കാ​ല നേ​താ​ക്ക​ളു​ടെ സ്മൃ​തി​മ​ണ്ഡ​പ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ച്ച പ​താ​ക, കൊ​ടി​മ​ര, ബാ​ന​ര്‍ ജാ​ഥ​ക​ള്‍ നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ല്‍ സം​ഗ​മി​ച്ച് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​ക​ട​ന​മാ​യി പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യാ​യ ഗു​രു​ദാ​സ്ദാ​സ് ഗു​പ്ത ന​ഗ​റി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ബ​ങ്ക​ളം കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി.
പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​ഭ​ര​ണ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യെ ഫ്രീ​സ​റി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം എ​ന്ന​ത് പ​ര​സ്യ​മാ​യി എം​പി​മാ​രെ​യും എം​എ​ല്‍ എ​മാ​രെ​യും വി​ല​ക്കെ​ടു​ക്കാ​നു​ള്ള​താ​ക്കി മാ​റ്റി. ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് മ​നു​ഷ്യ​രെ വി​ര​ട്ടി ഭ​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ പി​ടി​ക്കാ​ന്‍ ഇ​ഡി​യെ​യും ഉ​പ​യോ​ഗി​ക്കു​ന്നു. രാ​ജ്യ​ത്ത് കേ​ന്ദ്ര ഭ​ര​ണ​ത്തി​ന് ബ​ദ​ലാ​യി ഒ​രു മ​ത​നി​ര​പേ​ക്ഷ സ​ഖ്യം മു​ന്നോ​ട്ട് വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ പു​തു​താ​യി വ​രു​ന്ന രാ​ഷ്ട്രീ​യ പ്ര​തി​ഭാ​സ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ബീ​ഹാ​റി​ലു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബ​ങ്ക​ളം പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി.​പി.​മു​ര​ളി, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം ടി. ​കൃ​ഷ്ണ​ന്‍, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ സി.​പി.​ബാ​ബു, വി. ​രാ​ജ​ന്‍, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. കു​ര്യാ​ക്കോ​സ്, ബി.​വി. രാ​ജ​ന്‍, എം.​അ​സി​നാ​ര്‍, വി.​സു​രേ​ഷ്ബാ​ബു, മ​ഹി​ളാ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഭാ​ര്‍​ഗ​വി, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ശ്രീ​ജി​ത്, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ കെ.​വി.​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ഇ​ന്നും നാ​ളെ​യു​മാ​യി മാ​ണി​ക്കോ​ത്ത് എം​വി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ കെ.​വി. സ​രോ​ജി​നി അ​മ്മ ന​ഗ​റി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം കേ​ന്ദ്ര​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി​നോ​യ് വി​ശ്വം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ മു​തി​ര്‍​ന്ന നേ​താ​വ് പി.​എ.​നാ​യ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​ഇ. ഇ​സ്മ​യി​ല്‍, സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പ്ര​കാ​ശ് ബാ​ബു, സ​ത്യ​ന്‍ മൊ​കേ​രി, ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി.​പി. മു​ര​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.