മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​ന്ന് ജി​ല്ല​യി​ല്‍
Friday, August 12, 2022 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​ന്ന് ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് മൊ​ഗ്രാ​ല്‍ ഗ​വ. യു​നാ​നി ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ പു​തി​യ ഐ​പി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം.

10.30 ന് ​ഉ​ക്കി​ന​ടു​ക്ക​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം. ഉ​ച്ച​യ്ക്ക് 12.30 ന് ​കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നു​ള്ള എ​സ്എ​ന്‍​സി​യു, പീ​ഡി​യാ​ട്രി​ക് വാ​ര്‍​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് തൈ​ക്ക​ട​പ്പു​റം, നാ​ലി​ന് തു​രു​ത്തി, അ​ഞ്ചി​ന് ഓ​ലാ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പി​എ​ച്ച്‌​സി​ക​ള്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം.