മ​ണ്ണി​ടി​ഞ്ഞു; ചി​റ്റാ​രി​ക്കാ​ല്‍-​മ​ണ്ഡ​പം റോ​ഡി​ൽ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം
Monday, August 8, 2022 12:46 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഗോ​ക്ക​ട​വ് ക​ലു​ങ്കി​ന് സ​മീ​പം ചി​റ്റാ​രി​ക്കാ​ല്‍-​മ​ണ്ഡ​പം റോ​ഡി​ന്‍റെ അ​ടി​യി​ല്‍ നി​ന്നും മ​ണ്ണി​ടി​ഞ്ഞു. അ​രി​കു​ഭി​ത്തി​യു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. അ​ടി​വ​ശ​ത്ത് മ​ണ്ണി​ല്ലാ​താ​യ​തോ​ടെ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഈ ​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. തൊ​ട്ട​ടു​ത്താ​യി തോ​ടും റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ത​ന്നെ നീ​രു​റ​വ​ക​ളു​മു​ള്ള​തി​നാ​ല്‍ ഇ​വി​ടെ വെ​ള്ള​മൊ​ഴു​കാ​ന്‍ വ​ഴി​വി​ട്ട് അ​രി​കു​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വേ​ള​യി​ല്‍ ത​ന്നെ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും ടാ​റിം​ഗും ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ നി​ന്നും ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ അ​രി​കു​ഭി​ത്തി​യു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ റോ​ഡി​ന്‍റെ ഒ​രു വ​ശം​ത​ന്നെ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന നി​ല​യി​ലാ​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ലം​ഭാ​വ​മാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി ചു​രു​ങ്ങി​യ നാ​ളു​ക​ള്‍​ക്കു​ള്ളി​ല്‍ റോ​ഡിന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ​ഫ് മു​ത്തോ​ലി ചൂ​ണ്ടി​ക്കാ​ട്ടി. പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ​ഫ് മു​ത്തോ​ലി​യും സി​ഐ ര​ഞ്ജി​ത് ര​വീ​ന്ദ്ര​നും സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ത്ത് നാ​ട​കെ​ട്ടി മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് ഗ​താ​ഗ​തം ത​ട​ഞ്ഞു. റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.