ആ​ദി​ത്യ ദാ​മോ​ദ​ര​ന് ദേ​ശീ​യ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ങ്ക​ലം
Friday, June 24, 2022 1:13 AM IST
നീ​ലേ​ശ്വ​രം: പൂ​ണെ​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് ആ​ദ്യ മെ​ഡ​ല്‍ സ​മ്മാ​നി​ച്ച് പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ആ​ദി​ത്യ ദാ​മോ​ദ​ര​ന്‍. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ആ​ദി​ത്യ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്.

ക​രാ​ട്ടെ ഇ​ന്ത്യ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ ദേ​ശീ​യ മെ​ഡ​ല്‍ ജേ​താ​വാ​യ ആ​ദി​ത്യജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ നി​ര​വ​ധി ത​വ​ണ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു ക​രാ​ട്ടെ താ​രം ദേ​ശീ​യ മെ​ഡ​ല്‍ നേ​ടു​ന്ന​ത്. കേ​ര​ള ടീം ​മാ​നേ​ജ​രും സെ​യ്‌​ദോ​കാ​ന്‍ ഏ​ഷ്യ​ന്‍ കോ​ച്ചു​മാ​യ ക്യോ​ഷി ഷാ​ജു മാ​ധ​വ​ന്‍റെ കീ​ഴി​ല്‍ നീ​ലേ​ശ്വ​രം ചാ​മ്പ്യ​ന്‍​സ് ക​രാ​ട്ടെ അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. വെ​ള്ളൂ​രി​ലെ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍റെ​യും നീ​ലേ​ശ്വ​രം ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​രി സു​ചി​ത്ര​യു​ടെ​യും മ​ക​ളാ​ണ്.