കാ​ത്തി​രി​പ്പി​ന്‍റെ നെ​ല്ലി​പ്പ​ല​ക​യി​ല്‍ നീലേശ്വരം പ​ള്ളി​ക്ക​ര മേ​ൽ​പ്പാ​ലം
Saturday, January 29, 2022 1:24 AM IST
നീ​ലേ​ശ്വ​രം: പാ​സ​ഞ്ച​റെ​ന്നോ എ​ക്‌​സ്പ്ര​സെ​ന്നോ നോ​ക്കാ​തെ ട്രെ​യി​നു​ക​ളെ എ​പ്പോ​ള്‍ ഏ​തു സ്‌​റ്റേ​ഷ​നി​ല്‍ വേ​ണ​മെ​ങ്കി​ലും പി​ടി​ച്ചി​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​പ്പി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ കാ​ര്യ​വും.

ദ​ശ​ക​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ നി​ര്‍​മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യ ദേ​ശീ​യ​പാ​ത​യി​ലെ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​മാ​യി റെ​യി​ല്‍​പ്പാ​ള​ങ്ങ​ള്‍​ക്കു കു​റു​കേ​യു​ള്ള കോ​മ്പ​സി​റ്റ് ഗൈ​ഡ​ര്‍ സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ല്‍ റെ​യി​ല്‍​വേ​യു​ടെ ഒ​മ്പ​ത് വൈ​ദ്യു​തി​ത്തൂ​ണു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം.

ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്ക് 2020 മാ​ര്‍​ച്ചി​ല്‍​ത​ന്നെ കാ​ലേ​ക്കൂ​ട്ടി ക​ത്തു​ന​ല്കി​യി​രു​ന്നു.

ഏ​പ്രി​ലി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ പ​ണ​വും അ​ട​ച്ചു. റെ​യി​ല്‍​വേ​യു​ടെ സ്ഥ​ല​ത്തെ പ്ര​വൃ​ത്തി നി​ര്‍​വ​ഹി​ക്കാ​നു​ള്ള അ​ധി​കാ​രം അ​വ​ര്‍​ക്കു മാ​ത്ര​മാ​ണ്.പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നു​ള്ള പ​ണം​വ​രെ നേ​ര​ത്തേ കി​ട്ടി​യി​ട്ടും പ്ര​വൃ​ത്തി​യു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ റെ​യി​ല്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച​ത് 17 മാ​സം ക​ഴി​ഞ്ഞ് 2021 ഓ​ഗ​സ്റ്റി​ല്‍.

ടെ​ന്‍​ഡ​ര്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന് പ​ണി തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി ന​ല്കു​ക​യാ​ണ് അ​ടു​ത്ത​ഘ​ട്ടം. ഇ​തി​നാ​യി അ​ഞ്ചു​മാ​സ​മാ​യി ക​രാ​റു​കാ​ര​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക​ഴി​ഞ്ഞ് ക​രാ​ര്‍ ഉ​റ​പ്പി​ച്ച​താ​ണ്. ഇ​നി വെ​റു​മൊ​രു അ​നു​മ​തി​പ​ത്രം മാ​ത്ര​മേ കി​ട്ടേ​ണ്ട​തു​ള്ളൂ. അ​തി​നു​വേ​ണ്ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ കാ​ത്തി​രി​പ്പ്.

മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത എ​റ​ണാ​കു​ള​ത്തെ ഇ​കെ​കെ ഇ​ന്‍​ഫ്രാ സ്ട്ര​ക്ച​ര്‍ ക​മ്പ​നി​ക്ക് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ന​ല്കി​യ കാ​ലാ​വ​ധി 2021 ന​വം​ബ​ര്‍ 27 വ​രെ​യാ​യി​രു​ന്നു. ഇ​തി​നേ​ക്കാ​ള്‍ എ​ത്ര​യോ മു​മ്പു​ത​ന്നെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​രു​ന്നി​ട്ടും റെ​യി​ല്‍​വേ​യു​ടെ സ്ഥ​ല​ത്തെ പ​ണി തു​ട​ങ്ങാ​ത്ത​തി​നാ​ല്‍ കാ​ത്തി​രി​പ്പ് നീ​ളു​ക​യാ​ണ്.

ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​യും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ ടാ​റിം​ഗ് ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​യ​താ​ണ്. നേ​ര​ത്തേ റെ​യി​ല്‍​വേ​യു​ടെ സ്ഥ​ല​ത്ത് പാ​ല​ത്തി​നാ​യി തൂ​ണു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി കി​ട്ടാ​നും ഇ​തു​പോ​ലെ വ​ര്‍​ഷ​ങ്ങ​ളെ​ടു​ത്തി​രു​ന്നു.

മു​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കാ​ല​ത്ത് പ​ള്ളി​ക്ക​ര മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കാ​ത്തി​രി​പ്പി​ന്‍റെ നെ​ല്ലി​പ്പ​ല​ക ക​ണ്ടി​രു​ന്ന നാ​ട്ടു​കാ​ര്‍ ഇ​നി ഇ​ക്കാ​ര്യ​ത്തി​ലും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ​യാ​ണ് പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​രു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഉ​ണ്ണി​ത്താ​ന്‍ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​ന് റെ​യി​ല്‍​വേ​യു​ടെ അ​നു​മ​തി അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന എം​പി​യു​ടെ ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യാ​ണ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ന​ല്കി​യ ഉ​റ​പ്പ്.