ജി​ല്ല​യി​ൽ ര​ണ്ടു ന്യൂ​റോ​ള​ജി ഡോ​ക്ട​ര്‍​മാ​ര്‍ കൂ​ടി
Thursday, January 20, 2022 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ര​ണ്ട് ന്യൂ​റോ​ള​ജി ഡോ​ക്ട​ര്‍​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​റി​യി​ച്ചു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ല്‍ ര​ണ്ട് ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ത​സ്തി​ക വീ​ത​മാ​ണ് സൃ​ഷ്ടി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​റു​ടെ സേ​വ​നം അ​ടു​ത്തി​ടെ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. അ​തു​കൂ​ടാ​തെ​യാ​ണ് പു​തി​യ ര​ണ്ടു ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച​ത്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​രു​ടെ ദീ​ര്‍​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തി​ലൂ​ടെ ന​ട​പ്പാ​ക്കി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് ആ​രോ​ഗ്യ രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ഒ​പി വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മെ​ഡി​ക്ക​ല്‍, പീ​ഡി​യാ​ട്രി​ക് ഒ​പി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ച്ച​ത്. ന്യൂ​റോ​ള​ജി, റു​മ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി വി​ഭാ​ഗം സ്‌​പെ​ഷാ​ലി​റ്റി ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പ് വ​രു​ത്തി. സ​ര്‍​ജ​റി, ഇ​എ​ന്‍​ടി, ഒ​ഫ്ത്താ​ല്‍​മോ​ള​ജി, ദ​ന്ത​ല്‍ ഒ​പി​ക​ള്‍ തു​ട​ങ്ങാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ലെ ഒ​പി​യ്ക്കാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രും മ​രു​ന്നു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.