ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ
Saturday, January 15, 2022 1:00 AM IST
പ​ട​ന്ന​ക്കാ​ട്: ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളാ​യ ശ്വാ​സ​ത​ട​സം, ന​ട​ക്കു​മ്പോ​ള്‍ കി​ത​പ്പ്, ക​ടു​ത്ത ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, ന​ടു​വേ​ദ​ന, സ​ന്ധി​വാ​തം, ച​ര്‍​മ​ത്തി​ല്‍ പ​ല​ത​രം അ​ല​ര്‍​ജി​ക​ള്‍, ത​ല​വേ​ദ​ന, പ്ര​മേ​ഹം, കൊ​ള​സ്‌​ട്രോ​ള്‍, സ്ത്രീ​ക​ളു​ടെ ആ​ര്‍​ത്ത​വ പ്ര​ശ്‌​ന​ങ്ങ​ള്‍, മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കെ​ല്ലാം ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ (ഒ​പി, ഐ​പി അ​ടി​സ്ഥാ​ന​ത്തി​ല്‍) ല​ഭ്യ​മാ​ണെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍ അ​റി​യി​ച്ചു.

കെ​ട്ടി​ടോ​ദ്ഘാ​ട​നം 21ന്

​കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് സൊ​സൈ​റ്റി​ക്കു വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ച​ന്ദ്ര​ഗി​രി ജം​ഗ്ഷ​ന് സ​മീ​പം 90 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​തി​കേ​ന്ദ്ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 21 ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.