വൈ​ദ്യു​തി, ബ​സ് ചാ​ർ​ജ് വ​ർ​ധ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ: വി.​ഡി. സ​തീ​ശ​ന്‍
Thursday, December 2, 2021 2:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ആ​റു​മാ​സം പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ര​ണ്ട് സ​മ്മാ​ന​ങ്ങ​ളാ​ണ് വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന​യും ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഒ​ഴി​ഞ്ഞ​വ​ള​പ്പ് വാ​ര്‍​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള യു​ഡി​എ​ഫ് പ്ര​ച​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ന് പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​സെ​യ്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്നും രാ​ജി​വ​ച്ച് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​ന്ന​വ​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ഷാ​ള​ണ​യി​ച്ച് സ്വീ​ക​രി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​ടി. അ​ഹ​മ്മ​ദ​ലി, ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, എം. ​അ​സി​നാ​ര്‍, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഹ​ക്കീം കു​ന്നി​ല്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, ഡി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, എം.​പി. ജാ​ഫ​ര്‍ എ​ന്‍.​എ. ഖാ​ലി​ദ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, സ്ഥാ​നാ​ര്‍​ഥി കെ.​കെ. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​എ​ന്‍. മു​ഹ​മ്മ​ദ് കു​ഞ്ഞി മാ​സ്റ്റ​ര്‍ സ്വാ​ഗ​ത​വും ഒ.​വി. പ്ര​ദീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.