കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും മോ​ഷ​ണ പ​ര​മ്പ​ര
Wednesday, December 1, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും മോ​ഷ​ണ പ​ര​മ്പ​ര. കാ​രാ​ട്ടു​വ​യ​ലി​ലെ ക്ഷേ​ത്ര​ത്തി​ലും നി​ത്യാ​ന​ന്ദാ​ശ്ര​മ​ത്തി​നു സ​മീ​പം അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
കാ​രാ​ട്ട് വ​യ​ലി​ലെ വെ​ങ്കി​ട്ട​ര​മ​ണ ക്ഷേ​ത്ര​ത്തി​ല്‍ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തു​ന്ന​തി​നാ​യി ഷെ​ല്‍​ഫി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു. ക്ഷേ​ത്രം സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഹോ​സ്ദു​ര്‍​ഗ് സ്റ്റേ​ഷ​നി​ല്‍​നി​ന്നും എ​സ്‌​ഐ​മാ​രാ​യ കെ.​പി. സ​തീ​ഷ്, മാ​ധ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ട്ട​ടു​ത്തു​ള്ള മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ന്‍റെ​യും പൂ​ട്ട് ത​ക​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.
കാ​ഞ്ഞ​ങ്ങാ​ട് നി​ത്യാ​ന​ന്ദ ആ​ശ്ര​മ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഡ്വ. ബി​ജു ഏ​ലി​യാ​സി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ല്‍ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. ഇ​വി​ടെ​നി​ന്നും ര​ണ്ടു ജോ​ഡി വീ​തം ക​മ്മ​ലും ചെ​റി​യ മോ​തി​ര​ങ്ങ​ളു​മ​ട​ക്കം ര​ണ്ടു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​തി​നു​ശേ​ഷം അ​ഭി​ഭാ​ഷ​ക​നും കു​ടും​ബ​വും ന​ര്‍​ക്കി​ല​ക്കാ​ട്ടെ കു​ടും​ബ​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കാ​ഞ്ഞ​ങ്ങാ​ട്ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.​അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ ടി. ​രാ​മ​ച​ന്ദ്ര​നും സം​ഘ​വും പോ​ലീ​സ് നാ​യ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.