വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​തെ 55,500 പേ​ർ
Wednesday, November 24, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഡോ​സി​നോ​ട് ചി​ലയാ​ളു​ക​ൾ കാ​ണി​ക്കു​ന്ന വി​മു​ഖ​ത ജി​ല്ല കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ൽ നേ​ടി​യി​ട്ടു​ള്ള നേ​ട്ടം ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​ശ​ങ്ക. ജി​ല്ല​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ 98.07 ശ​ത​മാ​ന​വും ആ​ദ്യ​ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​വെ​ങ്കി​ലും ര​ണ്ടാം ഡോ​സെ​ടു​ത്ത​ത് 59.56 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കേ​ണ്ടു​ന്ന ഇ​ട​വേ​ള​യു​ടെ പ​രി​ധി ക​ഴി​ഞ്ഞി​ട്ടും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​തെ മാ​റി​നി​ൽ​ക്കു​ന്ന 55,500 പേ​ർ നി​ല​വി​ൽ ജി​ല്ല​യി​ലു​ണ്ട്.
കൊ​റോ​ണ വൈ​റ​സി​നെ​തി​രേ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി സൃ​ഷ്ടി​ച്ച് പ്ര​തി​രോ​ധം ഉ​റ​പ്പുവ​രു​ത്ത​ലാ​ണ് വാ​ക്സി​നേ​ഷ​ന്‍റെ ധ​ർ​മം.
ഒ​രു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ഉ​ത്പാ​ദ​നം പ​തി​യെ ആ​രം​ഭി​ക്കു​ക​യും ഉ​യ​ർ​ന്ന പ്ര​തി​രോ​ധശേ​ഷി​യി​ലേ​ക്ക് ശ​രീ​രം എ​ത്തു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ലെ ആ​ന്‍റി​ബോ​ഡി ലെ​വ​ൽ താ​ഴ്ന്നുവ​രി​ക​യും ചെ​യ്യും.
ഇ​ങ്ങ​നെ താ​ഴ്ന്നുവ​രു​ന്ന സ​മ​യ​മാ​ണ് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കേ​ണ്ടു​ന്ന സ​മ​യ​മാ​യി ശാ​സ്ത്രീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​ത്ത​ര​ത്തി​ൽ കൃ​ത്യ​മാ​യി വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ലെ ആ​ന്‍റി​ബോ​ഡി നി​ല ന​ല്ലരീ​തി​യി​ൽ ഉ​യ​രു​ക​യും അ​ത് ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യും. ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധശേ​ഷി താ​ഴ്ന്നുനി​ൽ​ക്കു​ന്ന​തി​നും രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണ് ശാ​സ്ത്രീ​യപ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.
രോ​ഗനി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് ഡോ.​ഇ.​മോ​ഹ​ന​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.