95 ശ​ത​മാ​നം നേ​ടി​യി​ട്ടും പ്ര​വേ​ശ​നം കി​ട്ടാ​തെ ഐ​സി​എ​സ്‌​ഇ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, October 14, 2021 1:06 AM IST
പ​യ്യാ​വൂ​ർ: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 95 ശ​ത​മാ​ന​വും അ​തി​ലേ​റെ നേ​ടി​യി​ട്ടും പ്ല​സ് വ​ൺ കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ഐ​സി​എ​സ്ഇ സി​ല​ബ​സി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ. ആ​ദ്യ ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലും ഐ​സി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട വി​ഷ​യ​ത്തി​നു പു​റ​ത്താ​ണ്. കേ​ര​ള സി​ല​ബ​സി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച സി​ല​ബ​സി​ൽ പ​ഠി​ച്ചു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ മാ​റ്റി​നി​ർ​ത്താ​ൻ കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​മാ​യി നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ​നി​ന്ന് 95 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ പ​ല വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ല​സ് വ​ൺ പ്ര​വേ​ശ​നം കി​ട്ടാ​തെ ഉ​പ​രി​പ​ഠ​നം എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളോ​ട് താ​ത്പ​ര്യ​മു​ള്ള പ​ല​ർ​ക്കും മ​റ്റു വി​ഷ​യ​ങ്ങ​ളി​ലാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​ത്. കി​ട്ടു​ന്ന സീ​റ്റി​ൽ ചേ​ർ​ന്നു പ​ഠി​ക്കൂ എ​ന്ന നി​ല​പാ​ടാ​ണ് മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളോ​ടു​പോ​ലും സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.
അ​തേ​സ​മ​യം സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ സ​യ​ൻ​സ് ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ സ​യ​ൻ​സ് ബാ​ച്ച് അ​നു​വ​ദി​ച്ചാ​ൽ സ​ർ​ക്കാ​രി​ന് ഒ​രു ബാ​ധ്യ​ത​യും ഉ​ണ്ടാ​കി​ല്ലെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ തി​ക​ഞ്ഞ നി​സം​ഗ​ത​യാ​ണ് കാ​ട്ടു​ന്ന​തെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന് മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​ർ​ക്കും ത​ങ്ങ​ളു​ടെ ഇ​ഷ്ട​വി​ഷ​യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ളി​ൽ പ്ല​സ് വ​ൺ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.