ജ​ന​പി​ന്തു​ണ​യി​ല്ലാ​ത്ത​വ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് കോ​ൺ​ഗ്ര​സി​ന് ക്ഷീ​ണ​മു​ണ്ടാ​ക്കി​ല്ല: ഉ​ണ്ണി​ത്താ​ൻ
Saturday, September 18, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ജ​ന​കീ​യ പി​ന്തു​ണ ഇ​ല്ലാ​ത്ത ചി​ല നേ​താ​ക്ക​ൾ​ക്ക് വ്യാ​മോ​ഹ​ങ്ങ​ൾ ന​ൽ​കി അ​വ​രെ സി​പി​എ​മ്മി​ൽ ചേ​ർ​ത്ത​തു​കൊ​ണ്ട് കോ​ൺ​ഗ്ര​സി​ന് ഒ​രു ക്ഷീ​ണ​വും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ക്ഷ​ക​ണ​ക്കി​ന് ആ​ത്മാ​ർ​ഥ​ത​യു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്മാ​ർ കെ​ട്ടി​പ്പെ​ടു​ത്ത പ്ര​സ്ഥാ​ന​ത്തെ സി​പി​എ​മ്മി​ന്‍റെ ആ​ല​യി​ൽ കൊ​ണ്ടു​പോ​യി കെ​ട്ടാ​നു​ള്ള ചി​ല ഇ​ത്തി​ൾ ക​ണ്ണി​ക​ളു​ടെ ശ്ര​മം പ​രി​ഹാ​സ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, എം. ​അ​സി​നാ​ർ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ​പി​സി​സി മെം​ബ​ർ​മാ​രാ​യ ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, ശാ​ന്ത​മ്മ ഫി​ലി​പ്പ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി.​സു​രേ​ഷ്, ക​രു​ൺ​താ​പ്പ, വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, മാ​മു​നി വി​ജ​യ​ൻ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, ഗീ​ത കൃ​ഷ്ണ​ൻ, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൻ, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, ടോ​മി പ്ലാ​ച്ചേ​രി, ഹ​രീ​ഷ് പി. ​നാ​യ​ർ, കെ.​പി. പ്ര​കാ​ശ​ൻ, കെ.​വി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി. പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും സു​ന്ദ​ര ആ​രി​ക്കാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.