അം​ബി​ക​യു​ടെ വീ​ട്ടി​ല്‍ വെളിച്ചമെത്തും
Sunday, August 1, 2021 1:07 AM IST
രാ​ജ​പു​രം: വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ പോ​ലു​മി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്നും എം​എ മ​ല​യാ​ള​ത്തി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ലോ​ടെ ഒ​ന്നാം റാ​ങ്കും എം​ഫി​ലും ബി​എ​ഡും ക​ര​സ്ഥ​മാ​ക്കി​യ ബ​ളാം​തോ​ട് മു​ന്ത​ന്‍റെ​മൂ​ല​യി​ലെ അം​ബി​ക​യു​ടെ വീ​ട്ടി​ല്‍ ഇ​നി വൈ​ദ്യു​തി​യെ​ത്തും. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി​വ​രു​ന്ന അ​ധി​ക ചെ​ല​വ് വ​ഹി​ക്കാ​ന്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യെ​ത്തി. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കൃ​ത്യ​സ​മ​യ​ത്ത് പൂ​ര്‍​ത്തി​യാ​യാ​ല്‍ വ​രു​ന്ന ചൊ​വ്വാ​ഴ്ച അം​ബി​ക​യു​ടെ കൊ​ച്ചു​വീ​ട്ടി​ല്‍ വൈ​ദ്യു​തി എ​ത്തും.
യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​വി. ശി​വ​പ്ര​സാ​ദ് ഇ​ന്ന​ലെ അം​ബി​ക​യു​ടെ വീ​ട്ടി​ലെ​ത്തി ബോ​ര്‍​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ലു മാ​ത്യു, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​രേ​ഷ് വ​യ​മ്പ്, അ​ഡ്വ. ബി. ​മോ​ഹ​ന്‍​കു​മാ​ര്‍, ജി. ​ഷാ​ജി​ലാ​ല്‍, സി.​ആ​ര്‍. അ​നൂ​പ്, ജ​യ​കൃ​ഷ്ണ​ന്‍, അ​ഭി​ഷേ​ക് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
വി​ജ​യ​ത്തി​ള​ക്ക​ത്തി​നി​ട​യി​ലും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍​പോ​ലും വൈ​ദ്യു​തി​യി​ല്ലാ​തെ വി​ഷ​മ​സ്ഥി​തി​യി​ലാ​യി​രു​ന്ന അം​ബി​ക​യു​ടെ അ​വ​സ്ഥ ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.