വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളെ ബാ​ധ്യ​ത​യാ​യി കാ​ണ​രു​തെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് കേ​ര​ള-​ല​ഡാ​ക്ക് ബൈ​ക്ക് യാ​ത്ര
Sunday, August 1, 2021 1:06 AM IST
ചെ​റു​പു​ഴ: വാ​ർ​ധ​ക്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ ബാ​ധ്യ​ത​യാ​യി കാ​ണ​രു​തെ​ന്നും മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം മ​ക്ക​ൾ നി​ൽ​ക്ക​ണ​മെ​ന്നു​മു​ള്ള സ​ന്ദേ​ശ​വു​മാ​യി കോ​ഴി​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് യാ​ത്ര. കോ​ഴി​ച്ചാ​ലി​ൽ​നി​ന്ന് കാ​ഷ്മീ​രി​ലേ​ക്കാ​ണ് കോ​ഴി​ച്ചാ​ൽ പ​ട്ട​ത്തു​വ​യ​ൽ സ്വ​ദേ​ശി നി​ജോ അ​ഗ​സ്റ്റി​ൻ ത​ന്‍റെ ബ​ജാ​ജ് പ​ൾ​സ​ർ എ​ൻ​എ​സ് 160 ബൈ​ക്കി​ൽ ഇ​ന്നു രാ​വി​ലെ യാ​ത്ര​തി​രി​ക്കു​ന്ന​ത്.
ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി​ചെ​യ്യു​ന്ന നി​ജോ എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രീം ​റൈ​ഡേ​ഴ്സ് കേ​ര​ള ന​ട​ത്തി​യ ഫ്രീ ​ല​ഡാ​ക്ക് മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ കേ​ര​ള-​ല​ഡാ​ക്ക് ബൈ​ക്ക് യാ​ത്ര​യ്ക്ക് അ​ർ​ഹ​ത നേ​ടി​യ​ത്.
നി​ജോ​യു​ടെ യാ​ത്ര​യ്ക്കു​ള്ള എ​ല്ലാ ചെ​ല​വു​ക​ളും വ​ഹി​ക്കു​ന്ന​ത് ഡ്രീം ​റൈ​ഡേ​ഴ്സ് കേ​ര​ള​യാ​ണ്. മൂ​വാ​റ്റു​പു​ഴ സ്നേ​ഹ​ഭ​വ​ൻ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ​നി​ന്നാ​ണ് ല​ഡാ​ക്കി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ക്കു​ക. 40 ദി​വ​സം​കൊ​ണ്ട് ലേ, ​ല​ഡാ​ക്ക്, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി തി​രി​ച്ചെ​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
നി​ജോ​യ്ക്കൊ​പ്പം മ​റ്റ് 30 പേ​രു​മു​ണ്ട് കാ​ഷ്മീ​ർ യാ​ത്ര​യ്ക്ക്. കോ​ഴി​ച്ചാ​ൽ പ​ട്ട​ത്തു​വ​യ​ലി​ലെ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​നാ​ണ് നി​ജോ. അ​ഖി​ല​യാ​ണ് ഭാ​ര്യ. മ​ല​യോ​ര​ഗ്രാ​മ​മാ​യ കോ​ഴി​ച്ചാ​ലി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ ഇ​ത്ത​ര​മൊ​രു യാ​ത്ര ന​ട​ത്തു​ന്ന​ത്.
ഏ​റെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തി​യാ​ണ് നി​ജോ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും. കോ​ഴി​ച്ചാ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു പ​ത്താം​ക്ലാ​സ് വ​രെ പ​ഠി​ച്ച​ത്. പി​ന്നീ​ട് ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് ആ​യു​ർ​വേ​ദ തെ​റാ​പ്പി പ​ഠി​ച്ചു. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ബി​രു​ദ​വും നേ​ടി.