പെ​രു​മ്പ​ട്ട പാ​ലം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Thursday, June 24, 2021 1:04 AM IST
കു​ന്നും​കൈ: പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​യ്യൂ​ര്‍ -ചീ​മേ​നി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് തേ​ജ​സ്വി​നി പു​ഴ​യ്ക്ക് കു​റു​കെ നി​ര്‍​മി​ച്ച പെ​രു​മ്പ​ട്ട പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ണ്ട്യ​ത്ത് പാ​ലം പ​രി​സ​ര​ത്ത് നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ധ​വ​ന്‍ മ​ണി​യ​റ (നീ​ലേ​ശ്വ​രം), എം.​ല​ക്ഷ്മി (പ​ര​പ്പ), പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി.​വ​ത്സ​ല​ന്‍ (ക​യ്യൂ​ര്‍-​ചീ​മേ​നി), ഗി​രി​ജ മോ​ഹ​ന​ന്‍ (വെ​സ്റ്റ് എ​ളേ​രി), വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ഇ​സ്മാ​യി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ശ​കു​ന്ത​ള, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ള്‍ വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ പി.​കെ.​മി​നി പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു സ്വാ​ഗ​ത​വും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി.​രാ​ജ്‌​മോ​ഹ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പാലം വന്നതോടെ പെ​രു​മ്പ​ട്ട, കു​ണ്ട്യം പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ‌​ൾ​ക്ക് ചീ​മേ​നി, ചെ​റു​വ​ത്തൂ​ര്‍, നീ​ലേ​ശ്വ​രം എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​നു ഏ​ഴു കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ധി​ക​യാ​ത്ര ഒ​ഴി​വാ​കും. ഇ​രു​ഭാ​ഗ​ത്തു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും പ്ര​ധാ​ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും, നാ​ഷ​ണ​ല്‍ ഹൈ​വേ, മ​ല​യോ​ര ഹൈ​വേ എ​ന്നീ റോ​ഡു​ക​ളി​ലേ​ക്കും വ​ള​രെ വേ​ഗ​ത്തി​ല്‍ എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കും. 9.3 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​യോ​ടെ നി​ര്‍​മി​ച്ച പാ​ലം 25.32 മീ​റ്റ​ര്‍ നീ​ള​വും 11.05 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള നാ​ല് സ്പാ​നോ​ടെ മൊ​ത്തം 101,28 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഇ​രു​വ​ശ​വും ന​ട​പ്പാ​ത​യോ​ട് കൂ​ടി​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ര്‍​സി​സി പൈ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍, പൈ​ല്‍ ക്യാ​പ്, പി​യ​ര്‍, അ​ബ​ട്‌​മെ​ന്‍റ്, ടി ​ബീം ഗ​ര്‍​ഡ​ര്‍ സ്‌​ളാ​ബ് എ​ന്നി​വ​യോ​ടു​കൂ​ടി​യാ​ണ് ഈ ​പാ​ലം പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​നോ​ടൊ​പ്പം സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി മൊ​ത്തം 760 മീ​റ്റ​ര്‍ അ​നു​ബ​ന്ധ റോ​ഡു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.