മ​ല​യോ​ര​ഹൈ​വേ​യി​ലെ സു​ഖ​യാ​ത്ര​യ്ക്ക് ബ്രേ​ക്കി​ട്ട് മാ​ലോം-​കോ​ളി​ച്ചാ​ല്‍ റോ​ഡ്
Monday, June 14, 2021 12:45 AM IST
മാ​ലോം: സ്വ​പ്‌​ന​തു​ല്യ​മാ​യ യാ​ത്ര പ്ര​തീ​ക്ഷി​ച്ച് പു​തി​യ മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചെ​ത്തു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്കു​ക. ഹൈ​വേ​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും മാ​ലോം-​കോ​ളി​ച്ചാ​ല്‍ റോ​ഡ് ഇ​പ്പോ​ഴും പ​ഴ​യ​പ​ടി കി​ട​ക്കു​ക​യാ​ണ്. മാ​ലോം-​കോ​ളി​ച്ചാ​ല്‍ റോ​ഡി​ലേ​ക്ക് ക​യ​റി മ​രു​തോം​ത​ട്ട് ഭാ​ഗ​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും വാ​ഹ​നം വ​ഴി​യി​ലാ​യി​പ്പോ​കാ​ന്‍ വ​രെ ഇ​ട​യു​ണ്ട്. ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​ക​ളും വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ന്ദ​ര്‍​ശ​ന​ങ്ങ​ളു​മൊ​ക്കെ പ​ല​വ​ട്ടം ക​ഴി​ഞ്ഞി​ട്ടും മ​ല​യോ​ര​ഹൈ​വേ​യു​ടെ ഈ ​ഭാ​ഗ​ത്തെ വി​ക​സ​ന​ത്തി​ന് ഇ​നി​യും വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​താ​ണ് റോ​ഡി​നെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യും നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ത്ത ഈ ​ഭാ​ഗ​ത്തു​കൂ​ടി മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​കാ​ന്‍​ത​ന്നെ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

ടാ​റിം​ഗ് പെ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലു​ള്ള ക​യ​റ്റ​ത്തി​ല്‍ കു​ടു​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നു തി​രി​ക്കാ​ന്‍ പോ​ലും സാ​ധി​ച്ചെ​ന്നു വ​രി​ല്ല. മ​റു​വ​ശ​ത്താ​ണെ​ങ്കി​ല്‍ അ​ഗാ​ധ​മാ​യ കു​ഴി​യു​മാ​ണ്. മ​ല​യോ​ര ഹൈ​വേ​യു​ടെ യ​ഥാ​ര്‍​ത്ഥ പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഈ ​ഭാ​ഗം കൂ​ടി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.