സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നു
Saturday, May 8, 2021 12:56 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് ജാ​ഗ്ര​താ സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നു. ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്കു മാ​റ്റു​ന്ന രോ​ഗി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​ന​വും കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​കും. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ര്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍, കൗ​ണ്‍​സ​ലിം​ഗ് എ​ന്നി​വ​യും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ​രി​ശോ​ധ​ന-​വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കും.
സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ന​ന്ദ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷം​സു​ദീ​ന്‍ ആ​യി​റ്റി, വി.​കെ. ബാ​വ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​പി. ഷു​ഹൈ​ബ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഫാ​യി​സ് ബീ​രി​ച്ചേ​രി, എം.​കെ. ഹാ​ജി, സെ​ക്ര​ട്ട​റി പി.​പി. ഉ​ഷ, അ​സി. സെ​ക്ര​ട്ട​റി കെ.​വി. കോ​മ​ള​വ​ല്ലി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. സു​രേ​ശ​ന്‍, ജെ​എ​ച്ച്‌​ഐ പി.​എം. തോ​മ​സ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​ക​ലേ​ഷ്, മാ​ഷ് പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​എം. ജ​യ​ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തൃ​ക്ക​രി​പ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​ര്‍, കൈ​ക്കോ​ട്ടു​ക​ട​വ് അ​ലി​ഫ് കൂ​ട്ടാ​യ്മ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആം​ബു​ല​ന്‍​സ് സേ​വ​നം ഒ​രു​ക്കി​യ​ത്. സ​ഹാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍: 9497393876.