ആ​ല​ക്കോ​ട് ടൗ​ണി​ൽ മാ​ലി​ന്യം നീ​ക്കം നി​ല​ച്ചു
Thursday, May 6, 2021 12:51 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ടൗ​ണി​ലെ ഒ​രു കോം​പ്ല​ക്സ് മു​ഴു​വ​ൻ ചീ​ഞ്ഞു നാ​റു​ന്നു. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം മു​ത​ലെ​ടു​ത്ത് ചി​ല​ർ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഈ ​കോം​പ്ല​ക്സി​ലെ മു​ക്കി​ലും മൂ​ല​യി​ലും ത​ള്ളു​ക​യാ​ണെ​ന്നും പ​റ​യു​ന്നു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ചി​ല​ർ മാ​ത്രം ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്ക് നാ​ണ​ക്കേ​ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്.
ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ക​ട​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ക്ലീ​നി​ങ്ങ് എ​ന്ന പേ​രി​ൽ ത​ങ്ങ​ളു​ടെ ക​ട​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യാ​ണ് ഇ​ത്ത​ര​ക്കാ​ർ. ന​ഗ​ര​മ​ധ്യ​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​തം വി​ത​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പ്ലാ​സ്റ്റി​ക്, പ​ച്ച​ക്ക​റി, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യും ഇ​വി​ടെ ത​ള്ളു​ന്ന​ത് കാ​ര​ണം അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണ്.
കൂ​ടാ​തെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു പി​ടി​ക്കാ​ന്‍ ഇ​ട​യാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളൊ​ന്നും ടൗ​ണി​ൽ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. അ​ഞ്ഞൂ​റി​ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ഉു​ള്ള ടൗ​ണി​ലാ​ണ് ഈ ​ഗ​തി​കേ​ട്. എ​ത്ര​യും പെ​ട്ട​ന്ന് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് മാ​ത്രം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് കെ​ട്ടി​ട​നി​കു​തി​യാ​യി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ്യാ​പാ​രി​ക​ൾ​ക്ക് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​തെ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പു​റം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.