കോ​വി​ഡ് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്
Wednesday, May 5, 2021 12:55 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി പോ​ലീ​സ്. ജി​ല്ല​യെ ഏ​ഴു സ​ബ് ഡി​വി​ഷ​നു​ക​ളാ​യി തി​രി​ച്ച് ഓ​രോ മേ​ഖ​ല​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും. ഓ​രോ സ​ബ് ഡി​വി​ഷ​ന്‍റെ​യും ചു​മ​ത​ല ഓ​രോ ഡി​വൈ​എ​സ്പി​ക്കാ​യി​രി​ക്കും. ഒ​രു ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ല്‍ ഒ​രു എ​സ്ഐ, എ​എ​എ​സ്ഐ, മൂ​ന്ന് പോ​ലീ​സു​കാ​ര്‍ എ​ന്നി​വ​ര്‍ വീ​ത​മു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഉ​ണ്ടാ​വു​ക.
ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ത്യേ​കം മാ​ര്‍​ക്ക് ചെ​യ്ത് അ​വി​ടെ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ക, ജാ​ഗ്ര​താ സ​മി​തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ക, മാ​സ്‌​ക് ഉ​പ​യോ​ഗം, സാ​മൂ​ഹ്യ അ​ക​ലം എ​ന്നി​വ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക, പ്ര​ത്യേ​കം ബൈ​ക്ക് പ​ട്രോ​ളിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ള്‍.