വോ​ട്ട് ചെ​യ്യാ​നും ചെ​യ്യാ​തി​രി​ക്കാ​നും ബി​ജെ​പി പ​ണ​മൊ​ഴു​ക്കി: മു​സ‌്‌​ലിം ലീ​ഗ്
Wednesday, May 5, 2021 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി​യും പ​ണ​മൊ​ഴു​ക്കി​യും ബി​ജെ​പി ന​ട​ത്തി​യ ത​രം താ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി ന​ല്‍​കി​യ മ​തേ​ത​ര വി​ശ്വാ​സി​ക​ളാ​യ വോ​ട്ട​ര്‍​മാ​ര്‍ ജ​നാ​ധി​പ​ത്യ മൂ​ല്യ​മാ​ണ് ഉ​യ​ര്‍​ത്തി പി​ടി​ച്ച​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക മ​ന്ത്രി​മാ​രും ആ​ര്‍​എ​സ്എ​സ് കേ​ഡ​ര്‍​മാ​രും ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ത്ത് വോ​ട്ടു​ക​ള്‍ ചെ​യ്യു​ന്ന​തി​നും ചെ​യ്യാ​തി​രി​ക്കാ​നും ഭീ​മ​മാ​യ തു​ക​യാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. വോ​ട്ട് ചെ​യ്യാ​തി​രി​ക്കാ​ന്‍ പ​ണം ന​ല്‍​കി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വാ​ങ്ങി​വെ​ച്ച സം​ഭ​വം പോ​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​ല​പാ​ടു​ക​ളാ​ണ് കാ​സ​ര്‍​ഗോ​ഡും മ​ഞ്ചേ​ശ്വ​ര​ത്തും എ​ല്‍​ഡി​എ​ഫ് സ്വീ​ക​രി​ച്ച​ത്. ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ ഭി​ന്നി​പ്പി​ച്ച്‌ ബി​ജെ​പി വി​ജ​യി​ച്ച്‌ വ​രാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് എ​ല്‍​ഡി​എ​ഫ്. ന​ട​ത്തി​യ​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ല്ല, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍, ട്ര​ഷ​റ​ര്‍ ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു.