കോ​ൺ​ഗ്ര​സ് ഉ​പ്പു​വച്ച ക​ലം പോ​ലെ: എം.​വി. ബാ​ല​കൃ​ഷ്ണ​ൻ
Wednesday, May 5, 2021 12:55 AM IST
കാ​സ​ർ​ഗോ​ഡ്: മൂ​ന്ന​ര​പ​തി​റ്റാ​ണ്ടാ​യി ജി​ല്ല​യി​ൽ ഒ​രു എം​എ​ൽ​എ​യി​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സ് കേ​വ​ലം ഒ​രു ആ​ൾ​ക്കൂ​ട്ട​മാ​യി മാ​റി​യ​താ​യും ഉ​പ്പു വെ​ച്ച ക​ലം പോ​ലെ അ​ലി​ഞ്ഞി​ല്ലാ​താ​കു​ക​യാ​ണ് ആ ​പാ​ർ​ട്ടി​യെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ.
നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി​യും സ​മു​ദാ​യ വ​ഞ്ച​ന​യും അ​ധി​കാ​ര​ക്കൊ​തി​യും ക​ണ്ട് മ​നം​മ​ടു​ത്ത അ​ണി​ക​ൾ മു​സ്‌​ലിം ലീ​ഗി​നെ കൈ​യ്യൊ​ഴി​യു​ക​യാ​ണ്. ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​നു​ള്ള തി​രി​ച്ച​ടി നേ​രി​ട്ടു. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ത​ന്നെ മ​ത്സ​രി​ച്ചി​ട്ടും ബി​ജെ​പി​യു​ടെ സ്വാ​ധീ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ വോ​ട്ടു കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ഇ​ട​തു​പ​ക്ഷം ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ-​പ്ര​ദേ​ശി​ക വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ന്നേ​റ്റം ന​ട​ത്തി.
തൃ​ക്ക​രി​പ്പൂ​ർ 51.46 ശ​ത​മാ​ന​വും കാ​ഞ്ഞ​ങ്ങാ​ട് 50.56 ശ​ത​മാ​ന​വും വോ​ട്ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് ല​ഭി​ച്ചു. ഉ​ദു​മ​യി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​ജ​യം ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​ര​ത്തും കാ​സ​ർ​ഗോ​ഡും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ക​ളു​ടെ എ​ണ്ണ​വും വോ​ട്ടു വി​ഹി​ത​വും മു​ൻ കാ​ല​ങ്ങ​ളേ​ക്കാ​ൾ വ​ർ​ധി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.