ദൈ​വ ക​രു​ണ​യു​ടെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, April 10, 2021 1:06 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ ദൈ​വ ക​രു​ണ​യു​ടെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട‌​ക്ക​മാ​യി. വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കോ​ല​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന,വ​ച​ന സ​ന്ദേ​ശം , നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ലി​ജോ മ​റ്റ​പ്പ​ള്ളി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന്‌ മു​ത​ൽ 17വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ക​രു​ണ കൊ​ന്ത, വി​ശു​ദ്ധ കു​ർ​ബാ​ന,വ​ച​ന സ​ന്ദേ​ശം നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ ​സ്റ്റെ​ഫി​ൻ വ​ള്ളി​യി​ൽ, ഫാ.​ജോ​സ​ഫ് തേ​ന​ൻ​മാ​ക്ക​ൽ, ഫാ. ​അ​നീ​ഷ് പു​ല്ലാ​ട്ട്, ഫാ.​സു​നി​ൽ പാ​റ​യ്ക്ക​ൽ,ഫാ.​ടോം ഓ​ലി​ക്ക​രോ​ട്ട് , ഫാ.​സ​നു ഇ​ളം​പു​ര​യി​ടം, ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​തു​പ്പ​ള്ളി എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 18ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് , ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്ക് ഫാ.​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.