ക​ര്‍​ഷ​ക​രോട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ചിറ്റാരിക്കാലിൽ കർഷക പ്രതിമ
Thursday, January 28, 2021 3:28 AM IST
ചി​റ്റാ​രി​ക്കാ​ല്‍: അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ടം ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ചി​ത്ര​ക​ലാ​ധ്യാ​പ​ക​നും ശി​ല്പി​യു​മാ​യ ജെപി സാ​ര്‍ സ്വ​ന്തം ക​ര​വി​രു​തി​ല്‍ തീ​ര്‍​ത്ത ക​ര്‍​ഷ​ക​ന്‍റെ പ്ര​തി​മ ചി​റ്റാ​രി​ക്കാ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ല്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഉ​ച്ച​യ്ക്ക് രണ്ടിന് ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ര്‍​ഷ​ക​പ്ര​തി​നി​ധി ജീ​ര​ക​ത്തി​ല്‍ കു​ട്ടി​ച്ചേ​ട്ട​നാ​ണ് അ​നാ​ച്ഛാ​ദ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്് ഫി​ലോ​മി​ന ജോ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.