ചാ​ലോ​ട് നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു
Monday, September 21, 2020 2:05 AM IST
മ​ട്ട​ന്നൂ​ര്‍: ചാ​ലോ​ട് മൂ​ല​ക്ക​രി​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ക​ട​വ​രാ​ന്ത​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി യു​വാ​വ് മ​രി​ച്ചു. മൂ​ല​ക്ക​രി​യി​ലെ മൂ​ല​ക്ക​ണ്ടി ഹൗ​സി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ മ​ക​ന്‍ എം.​കെ. വി​നീ​ഷാ (41) ണു ​മ​രി​ച്ച​ത്. മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ മൂ​ല​ക്ക​രി വ​ര്‍​ക്ക്‌​ഷോ​പ്പി​ന​ടു​ത്തു നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു വ​ര്‍​ക്ക്‌​ഷോ​പ്പി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​കാ​റി​ലും തൊ​ട്ട​ടു​ത്ത ക​ട​യ്ക്കു​മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട ര​ണ്ടു​കാ​റു​ക​ളി​ലും ഇ​ടി​ച്ച ശേ​ഷം ക​ട​വ​രാ​ന്ത​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വി​നീ​ഷി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു തെ​ട്ട​ടു​ത്തെ അ​ശോ​ക​ന്‍റെ വീ​ട്ടു​മ​തി​ലി​നും ഗേ​റ്റി​നും ഇ​ടി​ച്ചാ​ണു കാ​ര്‍ നി​ന്ന​ത്.

വെ​ള്ളു​വ ആ​മേ​രി രാ​ഘ​വ​ന്‍റെ ക​ട​യു​ടെ ഇ​രി​പ്പി​ട​വും ത​ക​ര്‍​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നീ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. രു​ഗ്മി​ണി​യാ​ണ് വി​നീ​ഷി​ന്‍റെ അ​മ്മ: സ​ഹോ​ദ​ര​ങ്ങ​ള്‍: ക​ന​ക, സു​ധാ​ക​ര​ന്‍, ഇ​ന്ദി​ര, പ്ര​ജീ​ഷ്.