പൂ​ഴ്ത്തി​വ​യ്പും അ​മി​ത​വി​ല​യും ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി
Wednesday, March 25, 2020 12:00 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍. കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​വും പൂ​ഴ്ത്തി​വ​യ്പും ത​ട​യാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി. സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ബേ​ക്ക​റി​ക​ള്‍, പ​ല​ച​ര​ക്ക് ക​ട​ക​ള്‍ എ​ന്നി​വ അ​ട​യ്ക്കു​ന്നു​വെ​ന്നും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്നു​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഡി​എം ഇ.​പി.​മേ​ഴ്‌​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന വ്യാ​പാ​രി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ചെ​റു​കി​ട​വ്യാ​പാ​രി​ക​ള്‍ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രി​ല്‍​നി​ന്ന് പ്ര​ത്യേ​ക​മാ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​തെ ഒ​രു പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലേ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന രീ​തി ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ഇ​ത് ക​ട​ക​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പാ​ല്‍, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി ജ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ക്ര​മം പാ​ലി​ച്ചു തു​റ​ക്ക​ണ​മെ​ന്നും എ​ഡി​എം അ​റി​യി​ച്ചു. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.​ക​ച്ച​വ​ട​ക്കാ​ര്‍ ക​ട​ക​ളു​ടെ മു​ന്നി​ല്‍ മൊ​ബൈ​ൽ​ന​മ്പ​റു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും നി​ര്‍​ദേ​ശി​ച്ചു.​ബേ​ക്ക​റി​ക​ള്‍ പോ​ലീ​സ് അ​ട​പ്പി​ക്കു​ന്നു​വെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു. എ​ന്നാ​ല്‍ നി​ര്‍​ദേ​ശം പാ​ലി​ക്കാ​തെ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ചി​ല ക​ട​ക​ള്‍ അ​ട​പ്പി​ച്ച​തെ​ന്ന് എ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍ പ​റ​ഞ്ഞു.
പ​ല​യി​ട​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ള്‍ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ചി​ല്ല​റ​വ്യാ​പാ​രി​ക​ള്‍ ക​ട​യ​ട​ച്ചി​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. അ​തി​നാ​ല്‍ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ ചി​ല്ല​റ​വ്യാ​പാ​രി​ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ തു​ല്യ​മാ​യി ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ വി​ല്പ​ന ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു. ചെ​ക്ക്പോ​സ്റ്റി​ല്‍ എ​വി​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്ന അ​വ​സ്ഥ​യി​ല്ല. ഇ​പ്പോ​ള്‍ ച​ര​ക്കു​നീ​ക്ക​ത്തി​ന് ത​ട​സ​മാ​യി​രി​ക്കു​ന്ന​ത് ഡ്രൈ​വ​ർ​മാ​രു​ടെ അ​ഭാ​വ​മാ​ണ്. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ത​ട​യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യാ​ല്‍ ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലോ ജി​ല്ലാ പോ​ലീ​സി​ലോ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.