ലീ​ഗി​ലേ​ക്ക് തി​രി​ച്ചുവ​രാ​ന്‍ ത​യാ​റെ​ന്ന് കെ.​പി.​എ. സ​ലിം
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ര്‍: താ​ന്‍ പ​രാ​തി ന​ല്‍​കി​യ നാ​ല പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ മു​സ്‌​ലിം‌ം‌ ലീ​ഗി​ലേ​ക്കു തി​രി​ച്ചു വ​രാ​ന്‍ ത​യാ​റാ​ണെ​ന്നും മേ​യ​ര്‍​ക്കെ​തി​രേ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നാ​ല്‍ അ​തി​നെ എ​തി​ര്‍​ക്കു​മെ​ന്നും കൗ​ണ്‍​സി​ല​ര്‍ കെ.​പി.​എ. സ​ലിം. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ഗേ​ഷി​നെ​തി​രേ എ​ല്‍​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നൊ​പ്പം നി​ന്നു അ​വി​ശ്വാ​സം വി​ജ​യി​പ്പി​ച്ച ലീ​ഗ് കൗ​ണ്‍​സി​ല​റാ​യ സ​ലിം ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ല്‍ സ​ലിം എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ലീ​ഗ് സ​ലീ​മി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു.
ഇ​പ്പോ​ഴും താ​ന്‍ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന് സ​ലിം ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യു​മാ​യി ഒ​രു പ്ര​ശ്‌​ന​വും ഇ​ല്ല. താ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് ചി​ല​രെ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​ക​ണം.​ സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി മ​റു​ക​ണ്ടം ചാ​ടി​യ​ത​ല്ല. പി.​കെ രാ​ഗേ​ഷു​മാ​യി ലീ​ഗി​ലെ ചി​ല​ര്‍​ക്ക് വി​യോ​ജി​പ്പു​ണ്ട്. എ​നി​ക്കു കി​ട്ടി​യ അ​വ​സ​രം ഞാ​നും പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ലിം പ​റ​ഞ്ഞു.
ഇ​തി​നി​ടെ സ​ലീ​മി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ലീ​ഗി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ​ലീം പാ​ര്‍​ട്ടി​ക്കു ന​ല്‍​കി​യ പ​രാ​തി സം​ബ​ന്ധി​ച്ചു ഒ​രു ന​ട​പ​ടി പോ​ലും ഉ​ണ്ടാ​വാ​ത്ത​താ​ണ് സ​ലീ​മി​നെ പ്ര​കോ​പി​ത​നാ​ക്കി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. യു​ഡി​എ​ഫി​ലെ ധാ​ര​ണ അ​നു​സ​രി​ച്ച് മേ​യ​ര്‍ സ്ഥാ​ന​ത്തി​ന്‍റെ ര​ണ്ടാം പാ​തി ലീ​ഗി​ന് ല​ഭി​ക്കേ​ണ്ട വേ​ള​യി​ല്‍ പി​ണ​ക്കം തു​ട​ര്‍​ന്നാ​ല്‍ ഇ​തു ന​ഷ്ട​മാ​കു​മെ​ന്ന​തി​നാ​ല്‍ നേ​തൃ​ത്വ​വും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്.