സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും
Saturday, March 21, 2020 11:52 PM IST
ക​ണ്ണൂ​ര്‍: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഉ​ട​മ​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ന്ന ആം​ബു​ല​ന്‍​സ് ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​മാ​യ​ത്.
കൊ​റോ​ണ ബാ​ധി​ത​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍നി​ന്നും മ​റ്റും വൈ​റ​സ് ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​വ​രെ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് അ​യ​ക്കാ​നും 108 ആം​ബു​ല​ന്‍​സു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​റ്റ് ആം​ബു​ല​ന്‍​സു​ക​ളും മ​തി​യാ​കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലാ​ണ് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യെ​ന്ന് എ​ഡി​എം ഇ.​പി. മേ​ഴ്‌​സി പ​റ​ഞ്ഞു
കൊ​റോ​ണ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം​ബു​ല​ന്‍​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​യ സ​ന്തോ​ഷ് വി​ശ​ദീ​ക​രി​ച്ചു. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​മ്പോ​ഴും മ​റ്റും പേ​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഈ ​സ​മ​യം ഡ്രൈ​വ​ര്‍ എ​ന്‍-95 മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യാ​കും. എ​ന്നാ​ല്‍ രോ​ഗി​യെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റേ​ണ്ടി വ​രു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​സ്‌​കും ഗ്ലൗ​സും ധ​രി​ക്ക​ണം.
ആ​വ​ശ്യ​മെ​ങ്കി​ല്‍ ഈ ​സ​മ​യം സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ളും അ​ണി​യാം. ഓ​രോ ത​വ​ണ​യും ആം​ബു​ല​ന്‍​സി​ന്‍റെ ഉ​ള്‍​വ​ശ​വും വാ​തി​ലും ക്ലോ​റി​ന്‍ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് തു​ട​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. പ​ല​രും മാ​സ്‌​കു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലോ ജ​ല​ദോ​ഷം, ചു​മ, തൊ​ണ്ട​വേ​ദ​ന എ​ന്നി​വ​യു​ള്ള സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലോ മാ​ത്രം മാ​സ്‌​ക് ധ​രി​ച്ചാ​ല്‍ മ​തി​യെ​ന്നും മാ​സ്‌​കു​ക​ള്‍, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യു​ടെ ദു​രു​പ​യോ​ഗം ത​ട​യ​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു.