കൂ​ടി​പ്പി​രി​യ​ൽ ച​ട​ങ്ങി​ന് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല: തൃ​ച്ചം​ബ​രം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ‌​ക്കെ​തി​രേ കേ​സ്
Saturday, March 21, 2020 11:52 PM IST
ത​ളി​പ്പ​റ​മ്പ്: സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചു കൂ​ടി​പ്പി​രി​യ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​തി​ന് തൃ​ച്ചം​ബ​രം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 60 പേ​ർ​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശം ക്ഷേ​ത്ര ക​മ്മി​റ്റി​ക്ക് ന​ൽ​കി​യി​ട്ടും ഇ​തു ലം​ഘി​ച്ച​തി​ന് ഐ​പി​സി 269,188 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സ്.
14 ദി​വ​സം നീ​ണ്ടു​നി​ന്ന ഉ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചാ​ണ് കൂ​ടി​പ്പി​രി​യ​ല്‍ ച​ട​ങ്ങ് ന​ട​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭ​യും ദേ​വ​സ്വം ബോ​ര്‍​ഡും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തു​കാ​ര​ണം ഇ​ത്ത​വ​ണ കൂ​ടി​പ്പി​രി​യ​ല്‍ ച​ട​ങ്ങ് മാ​ത്ര​മാ​യി ഒ​തു​ക്കു​മെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​നും നാ​ലി​നും ഇ​ട​യി​ല്‍ ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പോ​ലി​സ് നി​ര്‍​ദേ​ശ​ത്തെ തു​ട​ർ​ന്ന് പ​തി​വി​ലും വ്യ​ത്യ​സ്ത​മാ​യി ച​ട​ങ്ങു​ക​ള്‍ നേ​ര​ത്തേ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ നി​യ​ന്ത​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടും കൂ​ടി​പ്പി​രി​യ​ൽ ഉ​ത്സ​വ​ത്തി​ന് 2000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.