കായാട്ടുപാറയിൽ കാർ നിയന്ത്രണംവിട്ട് അപകടം
1541285
Thursday, April 10, 2025 12:54 AM IST
നാടുകാണി: കായാട്ടുപാറയിൽ കാറ് നിയന്ത്രണം വിട്ട് ഇടിച്ച് ജീപ്പിനും ബുള്ളറ്റിനും തട്ടുകടക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കായാട്ടുപാറയിലെ മലബാർ തട്ടുകടയ്ക്ക് സമീപം പാർക്ക് ചെയ്ത ജീപ്പിലാണ് മടക്കാട് ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. ജീപ്പ് മുന്നോട്ടു നീങ്ങി ബുള്ളറ്റിൽ ഇടിക്കുകയും ബുള്ളറ്റ് മറിയുകയും ചെയ്തു.
മലബാർ തട്ടുകടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാർ യാത്രക്കാരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.