ദീപികയെ നയിക്കുന്നത് ഗാന്ധിയൻ ചിന്താധാര: മാർ ജോസഫ് പാംപ്ലാനി
1298039
Sunday, May 28, 2023 7:20 AM IST
കണ്ണൂർ: ദീപികയുടെ നിലപാട് എന്നു പറയുന്നത് മഹാത്മാഗാന്ധിയുടെയും ഇന്ത്യൻ ഭരണഘടനയ്ക്ക് അധിഷ്ഠിതവുമായതാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഗാന്ധിയൻ ചിന്താധാരയിൽ നിന്നുകൊണ്ടാണ് ദീപിക മുന്നോട്ടുപോകുന്നത്. ഇതര സമുദായങ്ങളെയും ഒന്നിച്ചുനിർത്തുക എന്നതാണ് ദീപിക മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. ഒരു സമുദായത്തിന്റെ യഥാർഥ ശബ്ദമാണ് ദീപിക. ഒരുപാട് സമരങ്ങൾക്ക് ദീപിക മുന്നിൽ നിന്ന് നേതൃത്വം വഹിച്ചിട്ടുണ്ട്.
സമരവും ദീപികയും തമ്മിൽ എന്താണ് ബന്ധം എന്നു ചോദിച്ചാൽ കേരളത്തിലെ ഒരുപാട് സമരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സമുദായതിന്റെ യഥാർഥ വളർച്ച എന്നു പറയുന്നത് ഒരുമിച്ചുള്ള വളർച്ചയാണ്. ഒന്നിച്ചു മാത്രമേ വളരാനാവൂ.
ഒറ്റപ്പെട്ട വളർച്ച തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ ആദരവ് നിങ്ങൾ ഏറ്റുവാങ്ങുമ്പോൾ യഥാർഥത്തിൽ ഇതിലൂടെ സമൂഹത്തിന് നൽകുന്ന നന്മയാണ് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.