ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, June 29, 2022 10:00 PM IST
ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ള​ത്ത് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ചി​റ​ക്ക​ൽ കാ​ഞ്ഞി​ര​ത്ത​റ സ്വ​ദേ​ശി എ​ട​ക്കാ​ട​ൻ ഹൗ​സി​ൽ ഇ. ​ശ​ശീ​ന്ദ്ര​ൻ -ശോ​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യ വി​ഷ്ണു നി​വാ​സി​ൽ വി​പി​നെ (24) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ള്ളി​ക്കു​ളം യോ​ഗീ​ശ്വ​ര മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ഞ്ചേ​രി​യി​ലേ​ക്ക് മ​രം ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​ഭി​ജി​ത്ത് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ടെ​ക്നോ മീ​ഡി​യ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ഭി​ജി​ത്ത് പ​ള്ളി​ക്കു​ന്നി​ലെ സ്വ​കാ​ര്യ എ​ഫ്എ​മ്മി​ലെ റി​ലേ സ്റ്റേ​ഷ​നി​ൽ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്. സ​ഹോ​ദ​രി: അ​ശ്വ​തി. ഒ​രു മാ​സം മു​മ്പ് ഇ​തേ​സ്ഥ​ല​ത്ത് ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​യ മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും മ​രി​ച്ചി​രു​ന്നു.