ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പു​സ്ത​ക​മി​ല്ലാ​തെ പ​ഠ​നം
Sunday, June 28, 2020 11:24 PM IST
ക​ൽ​പ്പ​റ്റ: സ്കൂ​ൾ പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഫെ​ബ്രു​വ​രി 29നു ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​യി​ല്ല. 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം എ​ല്ലാ ജി​ല്ല​ക​ളി​ലും മാ​ർ​ച്ച് ആ​ദ്യ​വാ​രം തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​ടെ(​അ​ക്കാ​ഡ​മി​കം) ഉ​ത്ത​ര​വി​ൽ. ര​ണ്ടു മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​വ​സാ​ന പ​രീ​ക്ഷ തീ​രു​ന്ന മു​റ​യ്ക്കും പ​ത്താം ക്ലാ​സി​ലെ പു​സ്ത​ക​ങ്ങ​ൾ ഒ​ൻ​പ​താം ക്ലാ​സി​ലെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന മു​റ​യ്ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു ന​ട​പ​ടി​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്വീ​ക​രി​ച്ച​താ​യി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ലു​മാ​സ​മാ​യി​ട്ടും മു​ഴു​വ​ൻ പു​സ്ക​ങ്ങ​ളും സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​യി​ല്ല. ജൂ​ണ്‍ ഒ​ന്നി​നു ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പാ​ഠ​പു​സ്ത​ക​ക​ങ്ങ​ളി​ല്ലാ​തെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം.
കേ​ര​ള​ത്തി​ലൊ​രി​ട​ത്തെ​യും ജി​ല്ലാ ഡി​പ്പോ​ക​ളി​ൽ മു​ഴു​വ​ൻ പു​സ്ത​ക​ങ്ങ​ളും എ​ത്തി​ക്കാ​നാ​യി​ട്ടി​ല്ല. ചി​ലേ​ട​ങ്ങ​ളി​ൽ പു​സ്ത​ക​മെ​ത്തി​ച്ചെ​ങ്കി​ലും ഇ​ൻ​ഡ​ന്‍റ് പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ എ​ണ്ണ​വും ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നാ​വു​ന്നി​ല്ല. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളു​ടെ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള വി​ത​ര​ണം ഭാ​ഗി​ക​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും എ​ല്ലാ ഭാ​ഷാ​വി​ഷ​യ​ങ്ങ​ളു​ടെ​യും പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി​യ​പ്പോ​ൾ ആ​വ​ശ്യ​ത്തി​ന് കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി മി​ക്ക ജി​ല്ല​ക​ളി​ലും ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.​പു​സ്ത​ക​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ബ​ന്ധ​പ്പെ​ടു​ന്പോ​ൾ കൈ​മ​ല​ർ​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള സ്കൂ​ളു​ക​ൾ കൈ​റ്റി​ന്‍റെ സൈ​റ്റി​ലു​ള്ള ടെ​ക്സ്റ്റ് ബു​ക്ക് സ​പ്ലൈ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം 2020 എ​ന്ന ലി​ങ്കി​ലാ​ണ് ഇ​ൻ​ഡ​ന്‍റിം​ഗ് ന​ട​ത്തേ​ണ്ട​ത്. 2019 ന​വം​ബ​ർ 12 മു​ത​ൽ 26 വ​രെ​യാ​യി​രു​ന്നു ഒ​റ്റ​ത്ത​വ​ണ ഇ​ൻ​ഡ​ന്‍റിം​ഗി​നു സ​മ​യം.
സ്കൂ​ളു​ക​ൾ​ക്കാ​വ​ശ്യ​മാ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​ച്ച​ടി​ക്കു​ന്ന​തി​നു കേ​ര​ള ബു​ക്സ് ആ​ൻ​ഡ് പ​ബ്ലി​ഷിം​ഗ് സൊ​സൈ​റ്റി​യെ​യാ​ണ്(​കെ​ബി​പി​എ​സ്) ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, ക​ന്ന​ഡ മീ​ഡി​യം ക്ലാ​സു​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളും ഹി​ന്ദി, അ​റ​ബി, ഉ​റു​ദു, സം​സ്കൃ​തം ഭാ​ഷ​ക​ളു​ടെ പു​സ്ത​ക​ങ്ങ​ളും ഇ​തി​ലു​ൾ​പ്പെ​ടും.​സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ്-​സ​ർ​ക്കാ​ർ അം​ഗീ​കൃ​ത അ​ണ്‍​എ​യ്ഡ​ഡ്, സി​ബി​എ​സ്‌​സി, ന​വോ​ദ​യ സ്കൂ​ളു​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ഖേ​ന​യാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.
ഒ​ന്ന് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ്-​സ​ർ​ക്കാ​ർ അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​യി 37,16,840 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. എ​ൽ​പി, യു​പി ക്ലാ​സു​ക​ളി​ൽ 16,39,011 കു​ട്ടി​ക​ളും ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ 20,77,829 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മു​ള്ള ഭാ​ഷാ​വി​ഷ​യ​ങ്ങ​ളു​ടെ 288 ടൈ​റ്റി​ൽ പു​സ്ത​ക​ങ്ങ​ളാ​ണ് കെ​ബി​പി​എ​സ് അ​ച്ച​ടി​ക്കു​ന്ന​ത്. എ​ൽ​പി-56, യു​പി-99, ഹൈ​സ്കൂ​ൾ- 123 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ടൈ​റ്റി​ലു​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ ക​ണ​ക്ക്.​മാ​ർ​ച്ച് ആ​ദ്യം മു​ത​ൽ ല​ഭ്യ​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ ക​ണ​ക്ക് അ​തേ​മാ​സം 12 മു​ത​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ടെ​ക്സ്റ്റ്ബു​ക്ക് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റ​ത്തി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.
പാ​ഠ​പു​സ്ത​ക വി​ത​ര​ണം മോ​ണി​റ്റ​ർ ചെ​യ്യാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ സം​വി​ധാ​ന​മു​ണ്ട്.​പാ​ഠ​പു​സ്ത​ക വി​ത​ര​ണ​ത്തി​നു മാ​ത്ര​മാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​വും വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
പാ​ഠ​പു​സ്ത​ക വി​ത​ര​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ​തെ​ന്നു കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​നി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി.​മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു. കൊ​റോ​ണ​യു​ടെ​യും ലോ​ക്ഡൗ​ണി​ന്‍റെ​യും പേ​രു​പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​വ​സ വ​കു​പ്പ​ധി​കൃ​ത​ർ ഉ​ത്ത​ര​വാ​ദി​ത്തി​ൽ​നി​ന്നു ഒ​ഴി​യു​ന്ന​തി​ൽ ന്യാ​യീ​ക​ര​മി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.